സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്‍റെ പേരിൽ ഓണ്‍ ലൈൻ തട്ടിപ്പ്. ഓണ്‍ ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിക്കാനാണ് അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി സന്ധ്ഷം അയച്ചത് .ഇത് വിശ്വസിച്ച കൊല്ലത്തെ അധ്യാപികക്ക് നഷ്ടമായത് 14 ലക്ഷം രൂപയാണ് . ഘട്ടംഘട്ടമായിട്ടായിരുന്നു അധ്യാപികയെ വിശ്വസിപ്പിച്ചതും സംഘം പണം തട്ടിയതും.
കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിച്ചത് വന്‍ തുക ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്നുള്ള സന്ദേശമായിരുന്നു. സംശയം തോന്നി യുവതി തിരികെ മെസ്സേജ്സ അയച്ചു .ഇതോടെ സംഘം അനിൽ കാന്തിന്റെ പ്രൊഫൈൽ പിക്കുള്ള വാട്സാപ്പ് നമ്പറിൽ നിന്നും മെസ്സേജ് അയക്കുക ആയിരുന്നു . സമ്മാന തുകയ്ക്ക് ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നുമായിരുന്നു സന്ദേശം. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ആണെന്നും വ്യക്തമാക്കിയിരുന്നു .
സംശയം തീക്കാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ വലയിൽ കുരുങ്ങി.അസം സ്വദേശിയുടെ പേരിലുള്ള ഒരു നമ്പര്‍ ഉപയോഗിച്ചായിരുന്നു വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് വിശ്വാസ്യത നേടിയതെന്ന് പിന്നീട് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സൈബര്‍ തട്ടിപ്പുകള്‍ക്ക് എതിരെ വ്യാപകമായി പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവിയെ തന്നെ കരുവാക്കി കേരളത്തില്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.