തിരുവോണ ബംബർ അടിച്ച ജയപാലന് പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ ഭീഷണിക്കത്ത്!

0
183

2021 തിരുവോണ ബമ്പർ ജേതാവ് ജയപാലന് ഭീക്ഷണി കത്ത് .15 ദിവസത്തിനകം 65 ലക്ഷം രൂപ നൽകണമെന്നാണ് കത്തിൽ പറയുന്നത് .അല്ലെങ്കിൽ സമ്മാനമായി കിട്ടുന്ന തുക അനുഭവിക്കാൻ അനുവദിക്കില്ല എന്നും ജയപാലിന് വന്ന കത്തിൽ പറയുന്നു . പോപ്പുലര്‍ ഫ്രണ്ടിന്റെ പേരിലാണ്  ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.കണ്ണൂർ ശയിലിൽ എഴുതിയിരിക്കുന്ന കത്തിൽ പോപ്പുലർ ഫ്രണ്ട് കേരള  കണ്ണൂർ എന്നാണ് തുടക്കത്തിൽ എഴുതിയിരിക്കുന്നത് .സമ്മാനത്തുകയില്‍ നിന്നും 65 ലക്ഷം രൂപ  നല്‍കണമെന്നാണ് ആവശ്യം.കൂടാതെ കത്തിന്റെ കാര്യം ആരോടും പറയേരുതെന്നും കത്തിൽ പറയുന്നുണ്ട് .വൃദ്ധ ദമ്പതികള്‍ക്ക് സ്ഥലം വാങ്ങാനാണ് പണമെന്നാണ് കത്തില്‍ പറയുന്നത്.15 ദിവസത്തിനകം കത്തിൽ നൽകിയിട്ടുള്ള നമ്പറിലേക്ക് തുക എത്തിക്കണമെന്നും , ഈ വിവരം ആരെയെങ്കിലും അറിയിച്ചാലോ, പണം നല്‍കാതിരുന്നാലോ ലോട്ടറി അടിച്ച തുക അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും കത്തില്‍ ഭീഷണിമുഴക്കുന്നു.

സംഭവത്തിൽ ജയപാലൻ മരട് പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട് .പോലീസ് അന്വേഷണം ആരംഭിച്ചു . ജൂലൈ 22ന് ആയിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവോണം ബംബര്‍ ഭാഗ്യക്കുറി 2021 ടിക്കറ്റ് പ്രകാശനം ചെയ്തത്.ഏറെ നാടകിയ സംഭവങ്ങൾക്ക് ശേഷമായിരുന്നു ജയപാലന് ഒന്നാം സമ്മാനം ലഭിച്ച വിവരം ഏവരും അറിഞ്ഞത്.തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ടിക്കറ്റിനായിരുന്നു ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത് .