ഓമിക്രോൺ കാട്ടുതീ പോലെ പടരുന്നു …മൂന്നാമത് ഒരു ഡോസ് വാക്സിന്‍ നൽകുന്നത് പരിഗണനയിൽ

0
161

ഒരൊറ്റയഴ്‌ച്ചകൊണ്ട് ദക്ഷിണാഫ്രിക്കയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ   403 ശതമാനത്തോളം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വളരെ കുറഞ്ഞ വ്യാപന നിരക്കുണ്ടായിരുന്ന രാജ്യമായ  അഫ്രിക്കയെ വെറും രണ്ടാഴ്‌ച്ചകൊണ്ടാണ് ഉയർന്ന കോവിഡ് വ്യാപന നിരക്കുള്ള രാജ്യമാക്കി ഓമ്രിക്കോൺ മാറ്റിയിരിക്കുന്നത്  . ഇതോടെ ഓമ്രിക്കോൺ എന്ന വകഭേദത്തിന് അതിവ്യാപനശേഷി ഉണ്ടെന്ന കാര്യത്തിൽ  ഏതാണ്ടെല്ലാം ഉറപ്പായിരിക്കുകയാണ്.

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ആളുകളോട് എത്രയും പെട്ടെന്ന് തന്നെ വാക്സിൻ എടുക്കുവാനും ഫേസ് മാസ്‌ക് നിർബന്ധമായി ഉപയോഗിക്കുവാനും നിർദ്ദേശിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കൻ ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.അതേസമയം തന്നെ ഓമിക്രോൺ  ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയെത്തിയ രോഗികളിൽ ബഹുഭൂരിപക്ഷവും വാക്സിൻ എടുക്കാത്തവരാണെന്നാണ്  ശാസ്ത്രജ്ഞർ പറയുന്നു.

കൂടാതെ വാക്സിൻ എടുക്കാത്തവർ ഗുരുതരമായ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നു എന്നും . അതുപോലെ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളേയും ഈ വൈറസ് അധികമായി ബാധിക്കുന്നുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു .കഴിഞ്ഞ  24 മണിക്കൂറിനുള്ളിൽ 42,664 രോഗപരിശോധനകളാണ് ദക്ഷിണാഫ്രിക്കയിൽ നടത്തിയത്. അതിൽ 10 ശതമാനത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടേ എണ്ണം ഇപ്പോഴും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും അതിലുണ്ടാകുന്ന വർദ്ധനവിന്റെ വേഗതയാണ് ആശങ്കപ്പെടുത്തുന്നത്.

ഇതേസമയം തന്നെ  ഒമിക്രോൺ ഉയര്‍ത്തുന്ന ഭീഷണിക്ക് ബദലാകുന്നതിന് മൂന്നാമത് ഒരു ഡോസ് വാക്സിന്‍ നൽകുന്നത് പരിഗണനയിലെന്നും  റിപ്പോര്‍ട്ട്. പ്രതിരോധശേഷി കുറഞ്ഞവർക്കും പ്രായമായവർക്കുമാണ് വാക്സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യം പരിഗണനയിലുള്ളത്.ഗവേഷണങ്ങള്‍ ആവശ്യപ്പെടുകയാണെങ്കിൽ ഒമിക്രോണിനെ നേരിടാനുള്ള കൊവിഷീൽഡ് വാക്സിന്റെ പുതിയ വെര്‍ഷൻ പുറത്തിറക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍‍ പൂനാവാലാ എൻഡിടിവിയോട് വ്യക്തമാക്കിയിട്ടുണ്ട്. ഒമൈക്രോണിന് വേണ്ടിയുള്ള പരിശോധനകൾ നടക്കുന്നുണ്ടെന്നും പുതിയ വൈറസിനെക്കുറിച്ച് കൂടുതൽ പഠിച്ചെടുക്കുന്നതിന് രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.