അ​ഗതി മന്ദിരത്തിൽ വൃദ്ധക്ക് ക്രൂര മർദ്ധനം : വീഡിയോ വൈറൽ

0
174

കൊട്ടാരക്കര യിൽ നിന്നുള്ള ഒരു അ​ഗതി മന്ദിരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. നേരത്തെ കൊല്ലം ജില്ലയിലെ അഞ്ചലിൽ ഇതേ പോലെ പ്രാർത്ഥനക്കിടെ ഉറങ്ങിപ്പോയതിന് ഒരു അമ്മയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിനെതിരെ പോലീസ് നടപടിയെടുക്കുകയും അന്തേവാസികളെ അവിടെ നിന്ന് മാറ്റുകയും ചെയ്തിരുന്നു.

ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോയും വളരെ സങ്കടകരമായ ഒന്നാണ്. സ്വപ്നക്കൂട് എന്ന പേരിൽ പ്രവർത്തിക്കുന്ന വൃദ്ധസദനമാണ് ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രൂരമായി തന്നെ ഉപദേവിക്കാറുണ്ടെന്ന് അമ്മ തന്നെ പറയുന്നു. അഭയം തന്ന വീടിനെ കുറ്റപ്പെടുത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാര്യങ്ങൾ മൂടി വെയ്ക്കപ്പെടുകയാണ്.

വാർദ്ധക്യം വേദനയാണ്. പലപ്പോഴും ഇത്തരം അന്തേവാസികൾക്ക് … ഓർക്കണം ആരോരും ഇല്ലാത്തവരാണ് ആർക്കും വേണ്ടാത്തവരാണ്. അഭയം കൊടുക്കാൻ നിങ്ങൾ തീരുമാനിച്ചെങ്കിൽ വേദനിപ്പിക്കരുത് എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു