ഓച്ചിറയിലെ പർദ്ദ വിഷയത്തിൽ ചോരകുടിക്കുന്നവർ അറിയാൻ

0
98

മൂന്ന് നേരമേ വയറു നിറയെ കഴിക്കാൻ കിട്ടിയാൽ പിന്നെ എന്താണ് മുനുഷ്യന്റെ പ്രശ്നം വയറ്‍ നിറഞ്ഞാൽ പിന്നെ പ്രശ്നം മതവും രാഷ്ട്രീയവുമാണ്. വിശക്കുന്നവന് ഒരു പക്ഷേ അത് രണ്ടും ഒരു വിഷയമല്ല. അവന് വിശപ്പാണ് പ്രശ്നം . അത് മാറിയാൽ അവന് പിന്നെ കരുപൊട്ടി തുടങ്ങും . ഞങ്ങളുടെ നാട് അല്ല നമ്മുടെ നാട്ടിൽ വളരെ ക്കുറിച്ച് പേരെയ ഉള്ളു ഇത്തരക്കാർ . ബാക്കി ഉള്ളവർ മനുഷ്യർ ആണ്. സാദാരണ മനുഷ്യർ . ഇനി ഇത്തരക്കാരെ ഒന്ന് പരിചയപ്പെടാം.

പണ്ട് കാക്കമാര് തൊടാതിരിക്കാൻ കുറി തോട്ട്നടക്കുന്ന ഒരു കുല സ്ത്രീ രം​ഗത്ത് വന്നതും ബഹളം വെച്ചതും ഒക്കെ നമ്മൾ കണ്ടാതണ്. അതിനുശേഷം വീണ്ടും ഓച്ചിറയിൽ ഇത്തരത്തിൽ ഒരാള് അവതരിച്ചു. പ്രശ്നം പർദ്ദ ആയിരുന്നു. അതോടെ കേരളം മുഴുവനും ഓച്ചിറയെ കണ്ടത് വർ​ഗീയവാദികളുടെ നാട് എന്നാണ്. പോലീസുകാരനെ അനുകൂലിച്ചവരെ ഒക്കെ കണ്ടം വഴി ഓടിക്കുന്നതും കണ്ടു. ഇപ്പോ എല്ലാവരും തിരിച്ചരിയുന്നുണ്ട് ആരുടെ ഭാ​ഗത്താണ് ശരിയെന്നും ആരുടെ ഭാ​ഗത്താണ് തെറ്റ് എന്നും. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല .

ഉത്തരവാദികൾ ആരെന്ന് ചോദിച്ചാൽ വോട്ട് ചെയ്യുന്നവനും വോട്ട് വാങ്ങുന്നവനും ആണ്. എന്തിനാണ് ഇസ്ലാമോബോബിയ ഇത്രകണ്ട് വളർത്തുന്നത് എന്നൊരു ചോദ്യമുണ്ട്. എല്ലാവരും പറയും അല്ലെങ്കിൽ ചോദിക്കും അങ്ങനെ ഒന്ന് കേരളത്തിൽ ഉണ്ടോ ഇന്ത്യയിൽ ഉണ്ടോ എന്നൊക്കെ . ഇവിടെ ഒരു സാധാരണ വീട്ടമ്മപോലും ഇതിന്റെ ഇരയാണ് എന്നുള്ളതാണ് ഓച്ചിറയിലെ സംഭവം സൂചിപ്പിക്കുന്നത്. തെറ്റ് തങ്ങളുടെ ഭാ​ഗത്ത് ആയിട്ടും പർദ്ദ യാണോ പ്രശ്നം എന്ന് ചോദിക്കുന്നടുത്തേക്ക് ന്യൂനപക്ഷങ്ങളുടെ മനസ്സിനെ കൊണ്ട് എത്തിക്കുന്നെടുത്തേക്ക് നമ്മുടെ നാട് എത്തി. ആര് എത്തിച്ചു എന്ന് ചോദിച്ചു. അധികാര മോഹികൾ എത്തിച്ചു.

ഭിന്നിപ്പിച്ച് ഭരിച്ചാൽ അധികാരം കയ്യാളാമെന്ന് പറഞ്ഞു പഠിപ്പിച്ചു. കാലാകാലങ്ങളായി അത് പിന്തുടരുന്നു. നിന്നിൽ നിന്നും നിന്റെ അടുത്ത തലമുറയിലേക്ക് അത് കെെമാറപ്പെടും നമ്മൾ പോലും അറിയാതെ. ഇന്ന് ചന്തയിൽ വിലപേശി വാങ്ങാനും വിൽക്കാനും കഴിയുന്ന ആയുധമായി മതം മാറിയിരിക്കുന്നു. ഇന്ന് കെ.ടി ജലീലിന്റെ അടക്കം പോസ്റ്റുകൾ കണ്ടു. വിഷയം അവർ രാഷ്ട്രീയ വൽക്കരിച്ചു. ഇന്ന് വിഷയം കോൺ​ഗ്രസും കമ്മ്യൂണിസ്റ്റും തമ്മിലായി. സെെബർ പോരാളികൾ യുദ്ധം പ്രഖ്യാപിച്ച് ഇരു ചേരികളിലും ഇന്ന് അക്രമാസക്തരായി പോരടിച്ചു തുടങ്ങി. എരിതീയൽ എണ്ണ ഒഴിക്കാൻ ഇടതു സഖാക്കളും ഒപ്പം കൂടി. പോസ്റ്റിട്ടവൻ കോൺ​ഗ്രസുകാരൻ .

നന്ദിപറഞ്ഞത് ബിന്ദുകൃഷ്യ്ക്കും സുധാകരനും എതിർ ച്ചേരിയിൽ പിണറായി പോലീസ്.അപ്പോ ഞാൻ ആദ്യം സൂചിപ്പിച്ചത് തന്നെയാണ് വിശപ്പ് മാറിയാൽ മനുശ്യന്റെ പ്രശ്നം മതവും രാഷ്ട്രീയവും തന്നെ യാണ്. ഒരേനാണയത്തിന്റെ ഇരുവശങ്ങളിലായി ഇത് ഉണ്ടാകും. ഇത് ആയുധമാക്കി മനുഷ്യനെ തമ്മിലടിപ്പിച്ച് ചോരകുടിക്കാൻ തിന്നും കുടിച്ചും കൊഴിത്തുരുണ്ട മതമുതലാളിമാരും അധികാരക്കസേരയിൽ ഞെളിരിക്കുന്ന രാഷ്ട്രീയപ്രമുഖരും ഉണ്ടാകും. ഇതാണ് നമ്മുടെ നാട്.