നൈല ഉഷക്ക് മോഹൻലാലുമായി ഉള്ള ഫസ്റ്റ് മെമ്മറി.നൈല ഉഷ റേഡിയോ ജോക്കിയായി ദുബായിൽ വർക്ക് ചെയ്യുന്ന ടൈമിൽ മോഹൻലാൽ ദുബായിൽ ഷോ ക്ക് വേണ്ടി എത്തുകയും അഭിമുഖത്തിനായി പോയ നൈല മോഹൻലാലിനെ കണ്ട അമ്പരപ്പിൽ അഭിമുഖം റെക്കോർഡ് ചെയ്യാൻ മറക്കുകയും അഭിമുഖം കഴിഞ്ഞു തിരിച്ചു ഇറങ്ങിയതിനു ശേഷമാണ് തനിക്കു പറ്റിയ അബദ്ധം താരത്തിന് മനസിലായത്.തുടർന്ന് മോഹൻലാലിനെ വിളിക്കുകയും അദ്ദേഹത്തിന്റെ ഒപ്പം കാറിൽ യാത്ര ചെയ്തു അഭിമുഖം റെക്കോർഡ് ചെയ്യുകയും ചെയ്തു.
എന്നാൽ നൈല തന്റെ ഫോണും ഹെഡ്സെറ്റും കാറിൽ വെച്ച് മറക്കുകയും ചെയ്തു.ശേഷം ലൂസിഫർ സെറ്റിൽ വെച്ച കണ്ടപ്പോൾ തന്നെ മോഹൻലാൽ ചോദിച്ചത് ഒന്നും മറന്നു വെച്ചിട്ടില്ലല്ലോ അല്ലെ എന്നാണ്. അന്ന് മുതൽ ഈ ഒരു കാര്യം പറഞ്ഞാണ് തന്നെ കളിയാക്കുന്നതാണ് എന്നാണ് താരം പറയുന്നത്.