നൈല ഉഷയോട് പോടീ പുല്ലേ എന്ന് പറഞ്ഞ് സുരേഷ് ഗോപി

0
136

പാപ്പന്റെ വിജയാഘോഷത്തിലാണ് ആരാധകർ. ഇതിനിടയിൽ ഷൂട്ടിം​ഗ് സെറ്റിൽ നടന്ന രസകരമായ അനുഭവമാണ് നായികയായനൈല ഉഷ പങ്ക് വെച്ചിരിക്കുന്നത്. സിനിമയിൽ നായകനായ സുരേഷ്​ഗോപിയുടെ കഥാപാത്രം നായികയായ നൈലാ ഉഷയെ എടുത്തു പൊക്കുന്ന സീനുണ്ട്.ഈ സീനിനെക്കുറിച്ചാണ് ഇരുവരും അഭിമുഖത്തിൽ സംസാരിച്ചത്.നടുവിന് പ്രശ്നമാണ് സുരേഷ് ഏട്ടന് എന്നായിരുന്നു നൈലയുടെ കമന്റ് എന്നാൽ ഇപ്പോൾ ലൈവായി ആ സീൻ കാണിക്കാം എന്നായി സുരേഷ് ​ഗോപി.

ഇതുപോലെ ഈ സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ താൻ സുരേഷ് ഏട്ടന്റെ അടുക്കലേക്ക് ചെന്ന് നടുവിൽ കൈവെച്ച് ആർ യു ഓക്കെ വിത്ത് യുവർ ബാക്ക് എന്ന് ചോദിച്ചു.പോടീ പുല്ലേ എന്നായിരുന്നു സുരേഷ് ഏട്ടന്റെ മറുപടി.ഇത് കേട്ട് സെറ്റ് മുഴുവൻ പൊട്ടിച്ചിരിച്ചു.ആ സീൻ വളരെ അനായാസം ആണ് സുരേഷ് ഏട്ടൻ ചെയ്തത്. ഞാൻ ശരിക്കും ആകാശത്ത് പറക്കുകയായിരുന്നു. ഞാൻ ഒർജിനലായി ചിരിച്ചുപോയി.ഈ ചിരി തന്നെയാണ് സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്നതെന്നും നൈല ഉഷാ പറയുന്നു.