സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വിദ്യാർത്ഥികളെ കോളേജ് അധികൃതർ തല്ലിച്ചതച്ചു ;ദൃശ്യങ്ങൾ പുറത്ത്

0
80

ഒരായിരം പ്രതീക്ഷകളും ആഗ്രഹങ്ങളുമായയൊക്കെ ആണ് ഓരോ വിദ്യാർത്ഥികളും തങ്ങളുടെ നാടിന്പുറത്തേക്ക് പഠിക്കാനായി എത്തുന്നത് .സ്വന്തം നാട്ടിൽ നിന്നും മാറി നിൽക്കുന്നത് വിദ്യാർത്ഥികളെ സമ്മന്ധിച്ചു വിഷമമുള്ള കാര്യമാണ് .എന്നാലും തങ്ങളുടെ നല്ല ഭാവിക്കും കുടുംബത്തിനും വേണ്ടിയാണ്  ഓരോരുത്തരും മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തുമെല്ലാം പഠിക്കാനായി പോകുന്നത് .ഇപ്പോൾ ഇതാ അത്തരത്തിൽ നഴ്സിംഗ് പഠിക്കാനായി ബംഗുളുരുവിലേക്ക് എത്തിയ കുറച്ച് മലയാളി വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ വീഡിയോ ആണ് പുറത്ത് വന്ന കൊണ്ടിരിക്കുന്നത് .

കോളർ ഉള്ള ശ്രീ ചന്നഗൗഡ കോളേജിലാണ് കുട്ടികൾക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നിരിക്കുന്നത് .2020 -21 ബാച്ചിലേക്ക് bsc  നഴ്സിംഗ് അഡ്മിഷൻ എടുത്ത 40 ഓളം കുട്ടികൾക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായിരിക്കുന്നത് .അത്യാവശ്യ സൗകര്യങ്ങളോ  റെഗുലർ ക്ലാസ്സുകളോ കുട്ടികൾക്ക് കോളേചില നിന്നും ലഭിച്ചിരുന്നില്ല .  നിരന്തരം ഇതിനെതിരെ പരാതി പെട്ടിട്ടും കോളേജ് അധികൃതർ വേണ്ടരീതിയിൽ കുട്ടികളെ പരിഗണിച്ചിരുന്നില്ല .തുടർന്ന് കുട്ടികൾ അഡ്മിഷൻ ക്യാൻസൽ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു .എന്നാൽ കുട്ടികളുടെ ഈ തീരുമാനം അറിഞ്ഞ അധികൃതർ കുട്ടികളെ ചർച്ചക്കായി ഫെബ്രുവരി 28ന്കോളേജിലേക്ക് വിളിക്കുക ആയിരുന്നു .എന്നാൽ കോളേജിൽ എത്തിയ കുട്ടികളെ അവർ ഭീക്ഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തു .

കുട്ടികൾ തങ്ങളുടെ സിർട്ടഫിക്കറ്റുകൾ തിരികെ നൽകാൻ ആവിശ്യപെട്ടപ്പോൾ തരാൻ സാധിക്കില്ല എന്നും പുറത്തുപോകാനും അധികൃതർ  ആവശ്യപ്പെട്ടു .കുട്ടികൾ ഇതിന് തയാറാവാത്തതോടെ ഇവരെ മര്ദിക്കുക ആയിരുന്നു .ഗുണ്ടകളെ ഉപയോഗിച്ചാണ് കോളേജ് അധികൃതർ തങ്ങളെ തല്ലിച്ചതച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു .