:ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത് !;ധ്യാനിനെതിരെ സിനിമാ ലോകം

0
114

മീ ടൂ മൂവ്മെന്റിനെ പരിഹസിച്ചുകൊണ്ട് സംസാരിച്ച ധ്യാനിനെതിരെ നിരവധിപേരാണ് രംഗത്തെത്തുന്നത് .സോഷ്യൽ മീഡിയയിലടക്കം ധ്യാനിന്റെ പരാമർശത്തെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തിയട്ടുണ്ട് . പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താന്‍ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണെന്നുമായിരുന്നു ധ്യാന്‍ ഒരു  അഭിമുഖത്തില്‍ പറഞ്ഞിരുന്നത് .ഇതോടെ ധ്യാനിനെതിരെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും രംഗത്ത് വരുക ആയിരുന്നു .

ഇപ്പോൾ ഇതാ ധ്യാൻറെ  പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിതെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് .ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കുറ്റകൃത്യങ്ങളെ കാലം മായ്ക്കുമെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്,’ എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തു.എന്തായാലും ധ്യാനിനെതിരെയുള്ള എന്‍.എസ്. മാധവന്റെ ട്വീറ്റിനെ അനുകൂലിച്ചും നിരവധി പേരാണ് എത്തിയിരുന്നത് .

‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്,’ എന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞത്.ഉടല്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്തരം ഒരു പരാമർശം ധ്യാൻ നടത്തിയത് .