നടി നൂറിന്‍ ഷെരീഫിന് എതിരെ നിര്‍മ്മാതാവ് രം​ഗത്ത്…

0
110

നടി നൂറിന്‍ ഷെരീഫിന് എതിരെ നിര്‍മ്മാതാവ് രം​ഗത്ത്. നൂറിന്റെ പുതിയ ചിത്രമായ സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് സംവിധായകൻ നടിക്കെതിരെ ​ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. നിർമ്മാതാവ് രാജു ഗോപിയും സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസുമാണ് നടിക്കെതിരം പരസ്യമായി പ്രതികരിച്ചത്. പണം വാങ്ങിയിട്ടും നൂറിന്‍ പ്രൊമോഷന് എത്തിയില്ലെന്നും വിളിച്ചാന്‍ ഫോണ്‍ എടുക്കുന്നില്ലെന്നും നിര്‍മ്മാതാവ് രാജു ഗോപി ആരോപിക്കുന്നു. നൂറിന്‍ ഇല്ലാത്തിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായതായും സംവിധായകന്‍ പറഞ്ഞു.

ചോദിച്ച പൈസ കൊടുത്തിട്ടുണ്ട്’! പത്ത് രൂപ മേടിക്കുമ്പോള്‍ രണ്ട് രൂപയുടെയെങ്കിലും ആത്മാര്‍ത്ഥത കാണിക്കണ്ടേ സംവിധായകൻ പറയുന്നു. ഒരു മെസേജ് ചെയ്താല്‍ മറുപടിയില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ‘എന്നെ ഓര്‍ത്തിട്ടാണോ അത്രയും കോടി മുടക്കിയത്’ എന്ന് ഡയറക്ടറോട് ചോദിച്ചെന്നും രാജു ഗോപി പറഞ്ഞു. ‘ചാനലുകളില്‍ പ്രൊമോഷന് പോകുമ്പോള്‍ നൂറിന്‍ ഉണ്ടെങ്കില്‍ സ്ലോട്ട് തരാമെന്നാണ് അവര്‍ പറയുന്നത്. അത്രയും ഫേമസ് ആയിട്ടുള്ള മറ്റാരുമില്ല. പിന്നെയുള്ളത് അജു വര്‍ഗീസ് ആണ്. അദ്ദേഹത്തിന് ഗസ്റ്റ് റോള്‍ ആണ്. ഇന്ദ്രന്‍സ് ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.