നമ്പർ 18 ഹോട്ടൽ : ഇവിടെ പെണ്ണും ലഹരിയും സുലഭം

0
154

നമ്പർ 18 ഹോട്ടൽ റോയി വലിയാട്ട് തുടങ്ങിയ പേരുകൾ കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് നമ്മൾ കേട്ടതാണ്. ഇപ്പോൾഹോട്ടലുമായി ബന്ധപ്പെട്ട് അഞ്ജലി വടക്കേടത്ത് എന്ന യുവതി പോക്സോ കേസിൽ അകപ്പെട്ടതിനെ തുടർന്ന് കൂടുതൽ ആരോപണവുമായി യുവതി രം​ഗത്തെത്തി.

നിർബന്ധിച്ച് ഹോട്ടലിൽ എത്തിച്ചുവെന്നും അവിടെ ഒരു പബ്ബ് പ്രവർത്തിക്കുന്നുണ്ടെന്നും ആ പബ്ബിൽ യുവതി യുവാക്കൾ ലഹരി ഉപയോ​ഗിക്കുന്നത് താൻ കണ്ടുവെന്നും അവിടെ പെൺകുട്ടികളെ അഞ്ജലിയും റോയിയും ദുരുപയോ​ഗം ചെയ്യുന്നതായും ഈ യുവതി ആരോപിക്കുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്, ആരോപണം ഉന്നയിച്ച് രം​ഗത്ത് എത്തിയ യുവതി ഇവരോടൊപ്പം ജോലി ചെയ്തു വന്നിരുന്ന താണ്. ഡിജിറ്റൽ മാർക്കറ്റിം​ഗിലൂടെയാണ് അഞ്ജലി തന്റെ ബിസിനസ് സാമ്രാജ്യം വളർത്തിയത്.