“ന്ന തൻ കേസ് കൊട് “എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ് മികച്ച പ്രതികരണമാണ് തീയേറ്ററിൽ നിന്ന് ലഭിക്കുന്നത്.രാജീവൻ എന്ന കള്ളന്റെ കഥാപാത്രമാണ് ചാക്കോച്ചൻ ഫിലിമിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കള്ളൻ കേസ് കൊടുക്കുന്നതും സമൂഹത്തിൽ ഉയർന്നവർ വരെ പ്രതിസ്ഥാനത്തു നിൽകുമ്പോൾ കള്ളൻ കൂടിയായ നായകൻ അനുഭവിക്കുന്ന മാനസിക സങ്കര്ഷങ്ങളിലൂടെയും രസകരവുമായ നിമിഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.ചിത്രത്തിന്റെ ആദ്യ പകുതി നയങ്കനെ പാട്ടി കടിച്ചതിനെ തുടർന്ന് കേസ് കൊടുക്കുന്നതും കോടതിയിലെ കേസ് വിസ്താരങ്ങൾ നടക്കുമ്പോഴുള്ള രസകരമായ മുഹൂര്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
എന്നാൽ രണ്ടാം പകുതിയോടു കൂടി കേസിന്റെ സീരിയസ്നെസ്സ് പ്രേക്ഷർക്കും ലഭിക്കും. ഒരു കള്ളൻ കൂടിയായ നായകന്റെ ഭാഗത്തു ശരിയുണ്ടെങ്കിൽ കൂടിയും അതൊന്നും പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കാതെ നിസഹായാവസ്ഥയിൽ നിൽക്കുന്നതും എല്ലാം തന്നെ പ്രേക്ഷകരിലും വിഷമം ഉണ്ടാകുന്നുണ്ട്.സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും നിർമാതാവ് സന്തോഷ് ടി കുരുവിളയും ചേർന്ന് ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിനുശേഷം ഒന്നിക്കുന്നു എന്ന പ്രത്ത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.ചിത്രത്തിലുള്ള റീമേക്ക് സോങ് ആയ ദേവദൂതർ പാടി ഇതിനോടകം തന്നെ മില്യൺ കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഡൗൺ വിൻസെന്റ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാകേഷ് ഹരിദാസ്.