നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് 30 കോടി

0
168

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്ന് റിപ്പോർട്ട്. 29.24 കോടിയാണ് കേരളത്തിൽ ബി.ജെ.പി ചെലവിട്ടത്. തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.അതേസമയം, തമിഴ്‌നാട്ടിൽ 22.97 കോടി രൂപയാണ് ബി.ജെ.പി ചെലവിട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

 

ഈ വർഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ മൊത്തത്തിൽ ബി.ജെ.പി ചെലവിട്ടത് കോടികളാണ്. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാൾ, കേരള എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ 252 കോടി രൂപയാണ് ബി.ജെ.പി ചെലവിട്ടത്.തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാളിലാണ് ബി.ജെ.പി കൂടുതൽ പണം ഉപയോഗിച്ചത്. 60 ശതമാനം പണവും ബംഗാളിൽ ചെലവിട്ടതായാണ് റിപ്പോർട്ട്.

ബി.ജെ.പി ചെലവഴിച്ച 252,02,71,753 രൂപയിൽ 43.81 കോടി അസം തെരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി തെരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 151 കോടി രൂപയാണ് ബംഗാളിൽ ബി.ജെ.പി ചെലവിട്ടത്. അതേസമയം, തൃണമൂൽ ബംഗാളിൽ ചെലവിട്ടത് 154.28 കോടിയാണ്.