പഴം പൊരിയും തിന്ന് മീൻ കടക്കാരനോട് കുശലം പറഞ്ഞ് നിത്യ മേനോൻ

0
136

നിത്യാമോനോൻ സോഷ്യൽ മീഡിയിൽ പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിം​ഗിനിടെ വഴിയിൽ കണ്ട മീൻകടക്കാരനോട് കുശലം ചോദിക്കുകയാണ് നിത്യാമേനോൻ. മീൻക്കടക്കാരനോട് ലോട്ടറി അടിച്ചതിനെപ്പറ്റിയാണ് ചോദിക്കുന്നത്. ആരോ പറയുന്ന കേട്ടല്ലോ ചേട്ടന് ലോട്ടറി അടിച്ചെന്ന് എന്താണ് ഇതിലെ സത്യം എന്ന് ചോദിക്കുകയാണ്.

ആരെക്കൊയോ വെറുതെ പറഞ്ഞ് ഉണ്ടാക്കുകയാണെന്നും കേട്ടതിൽ സത്യമില്ലെന്നും കടക്കാരൻ പറയുമ്പോ നിഷ്കളങ്കമായി ചിരിക്കുകയാണ് നിത്യ. ഇഷ്ടപ്പെട്ട ആഹാരം കഴിച്ച് ഇഷ്ടമുള്ള ഡിഷിനൊപ്പം നിന്ന് നിഷ്ളങ്കമായി സാധാരണക്കാരിയെ പ്പോലെ സന്തോഷിക്കുന്നതിന്റെ ചിത്രമാണ് താൻ പങ്ക് വെച്ചിരിക്കുന്നതെന്നാണ് നിത്യ ഈ വീഡിയോ പങ്ക് വെച്ച് കൊണ്ട് കുറിക്കുന്നത്. നിരവധി ആരാധകരാണ് നിത്യ ഇത്രം സിംപിളായി സംസാരിക്കുന്നു എന്ന് പറഞ്ഞ് കമന്റ് ചെയ്തിരുന്നത്.

ഇടയ്ക്ക് ഏറ്റവും കൂടുതൽ ബോഡി ഷെയിംമിം​ഗ് നേരിട്ട നടിയാണ് നിത്യ. നിരവധി സൈബർ ആക്രമണങ്ങളും നേരിട്ടിട്ടുണ്ട്. എന്നാലും തന്റെ നിലപാടുകൾ വ്യക്തമായി പറയാൻ നിത്യ ശ്രമിക്കാറുണ്ട്. വരുന്ന വിമർശനങ്ങളെ കൂളായി നേരിടാറുണ്ട് നിത്യാ മേനോൻ.

 

View this post on Instagram

 

A post shared by Nithya Menen (@nithyamenen)