നീതി കിട്ടാതെ അഭയ…

0
176

അഭയകൊലക്കേസ് പ്രതികൾക്ക് ജാമ്യം . പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികൾ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് ശിക്ഷിക്കപ്പെട്ടത്.

1992 മാർച്ച് 27ന് പുലർച്ചെയാണ് സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭയയുടെ മരണവുമായി ബന്ധപ്പെട്ട് 2008 നവംബർ 28, ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ തോമസ്‌ കോട്ടൂർ, ഫാദർ ജോസഫ് പുതൃക്കയിൽ , സിസ്റ്റർ സ്റ്റെഫി എന്നിവർ അറസ്റ്റ് ചെയ്യപ്പെടുന്നു. 2020 ഡിസംബർ 23 ന് ഫാദർ തോമസ് കോട്ടൂരാനെ ഇരട്ട ജീവപര്യന്തവും സിസ്റ്റർ സ്റ്റെഫിയ്ക്ക് ജീവപര്യന്തവും തിരുവനന്തപുരം സിബിഐ കോടതി വിധിച്ചു. ഈ വിധിയാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.