തൃശ്ശൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു . സംഭവത്തില്‍ അമ്മയും കാമുകനും അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിന്റെ അമ്മയായ വരടിയം സ്വദേശിനി മേഘയടക്കം രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിചെയ്ത് വരികയായിരുന്നു മേഘ.
അവിവാഹിതയായ മേഘ വീട്ടിൽ പ്രസവിച്ചശേഷം ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുട്ടിയെ കൊന്നത് .തുടർന്ന് കുഞ്ഞിന്റെ മൃതദേഹം കവറിനകത്താക്കി കാമുകന്റെ സഹായത്തോടെ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു .ഇന്നലെ വൈകിട്ടായിരുന്നു തൃശൂർ പുഴക്കലിൽ കനാലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടത്തിയത് .തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു .സമീപത്തെ സിസിടിവി പരിശോധിച്ച പൊലീസിന് രണ്ടുപേർ മൃതദേഹം കണ്ടെത്തിയ കവറുമായി ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്നത് തൃശൂർ വാരടിയം സ്വദേശി ഇമ്മാനുവലും സുഹൃതമാണെന്ന് കണ്ടെത്തുകയായിരുന്നു .ഇവരെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് അയൽവാസിയായ മേഘ എന്ന യുവതിയുടെ കുഞ്ഞായിരുന്നു അതെന്ന് കണ്ടെത്തിയത് .
മേഘയും താനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അങ്ങനെ ഗർഭിണിയായ മേഘ കഴിഞ്ഞദിവസം വീട്ടിൽ പ്രസവിച്ചെന്നും പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊള്ളുകയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.കൂടാതെ മേഘ ഗർഭിണി ആയിരുന്നു എന്ന കാര്യവും പ്രസവിച്ച കാര്യവും വീട്ടിലെ അച്ഛനോ അമ്മക്കോ അനിയത്തിക്കോ അറിയില്ല എന്നും മേഘ പോലീസിനെ മൊഴിനല്കിയിട്ടുണ്ട് .ഗർഭിണിയാണ് എന്ന വിവരം വീട്ടിൽ അറിയിക്കാതിരിക്കാനായി വയറിൽ തുണി ചുറ്റിയിരുന്നുവെന്നും മേഖ പറയുന്നു .
കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. മരണശേഷമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് കൊണ്ടിട്ടത് എന്നാണ് പോലീസ് നല്‍കുന്ന വിവരം.