നവ്യ മലയാളത്തിന്റെ മാധുരി ദീക്ഷിത് ആണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ നവ്യ പങ്ക് വെച്ച ഒരു വീഡിയോ കണ്ടതിന് ശേഷം ആരാധകർ കുറിച്ച കമന്റാണ് ഇങ്ങനെ. നവ്യ സാരിയണിഞ്ഞ് അതീവ സുന്ദരിയായി നടന്നു വരുന്ന ഒരു വീഡിയോ ആണിത്. സ്ലീവ്‌ലെസ് ബ്ലൗസിന് ഒപ്പം സാരി അണിഞ്ഞ് എത്തിയ നവ്യയെ കാണാന്‍ മാധുരി ദീക്ഷിത്തിനെ പോലിരിക്കുന്നു എന്നാണ് വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്..
പ്രിയപ്പെട്ട നവ്യ.. നിങ്ങളാണ് മലയാളത്തിന്‍െ മാധുരി ദീക്ഷിത്ത് എന്നാണ് നവ്യ പങ്കുവെച്ച് വീഡിയോയ്ക്ക് അടിയിലായി ചിലര്‍ കുറിയ്ക്കുന്ന കമന്റുകള്‍… എന്നും ഇങ്ങനെ സുന്ദരിയും സന്തോഷവതിയും ആയിരിക്കൂ എന്നും ആരാധകര്‍ നവ്യയോടായി പറയുന്നു.. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ വീണ്ടും സിനിമാ രംഗത്ത് സജീവമാകുന്നത്.
ഒരുത്തീ വലിയ വിജയം തന്നെയായിരുന്നു. സിനിമ യുടെ രണ്ടാംഭാഗത്തിന്റെ ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. നവ്യയുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും നിലപാടുകളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലയാളിക്ക് ഇന്നും സ്വന്തം വീട്ടിലെ കുട്ടിയാണ് നവ്യനായർ ഇന്നും.
View this post on Instagram