ലോകത്തെ വിറപ്പിച്ച് ‘ഓമിക്രോൺ ‘;പുതിയ വകഭേദം വന്‍ അപകടകാരി

0
161

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം വന്‍ ഭീഷണിയെന്ന് വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന. ഒമിക്രോണ്‍ എന്നാണ് ഇതിന് ആരോഗ്യസംഘടന നൽകിയിരിക്കുന്ന പേര് .

ദക്ഷിണാഫ്രിക്കയിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത് . ഇതിന് പുറമെ ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നീ 5 ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി പുതിയ കോവിഡ് വകഭേദം വ്യാപിച്ചിരിക്കുകയാണ്.യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്‌വേ, എസ്വറ്റിനി, ലെസോത്തോ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്., ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ തുടങ്ങിയ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി.യാത്രാവിലക്കിനെതിരെ ദക്ഷിണാഫ്രിക്ക ശക്തമായി പ്രതികരിച്ചു .

ഒട്ടേറെ തവണ മുട്ടെഷൻ സംഭവിച്ച കോവിഡ് വൈറസ് വകഭേദമാണ് മൈക്രോൺ.32 മ്യുട്ടേഷനുകളാണ് ഇതിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്നത്. ഇത്രയധികം മ്യുട്ടേഷൻ ഇതുവരെ കണ്ടെത്തിയ ഒരു വകഭേദത്തിലും സംഭവിച്ചിരുന്നില്ല.  .മനുഷ്യനിലെ രോഗപ്രതിരോധ ശേഷി കുറക്കാനും അതിവേഗം പകരാനും മൈക്രോണിന് ശേഷി ഉണ്ട് എന്നാണ് കണ്ടെത്തൽ .മൈക്രോൺ ആദ്യം കണ്ടത്തിയ ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചത് ഈ ആശങ്കക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട് .

 

അതുകൊണ്ടാണ് ഇതുവരെ ഉണ്ടായതിൽ ഏറ്റവും അപകടകാരിയായ വൈറസ് എന്നാണ്  മൈക്രോണിനെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചതും .നിലവിലെ വാക്സിനുകൾക്ക് മൈക്രോണിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടോ എന്ന കാര്യത്തിലും ആശങ്ക ഉണ്ട് .ഇതിനെകുറിച്ച് അറിയാൻ പഠനങ്ങൾ നടത്തിവരുകയാണ് ആരോഗ്യ സംഘടന.കൂടുതൽ രാജ്യങ്ങളിലേക്ക് ഓമിക്രോൺ വ്യാപിക്കാൻ സാധ്യത ഉണ്ട് എന്ന ആരോഗ്യ വിദക്തർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട് .