‘നിയോകോവ്’ അതിമാരകമായ വൈറസ്;മുന്നറിയിപ്പുമായിസ്സ് വുഹാനിൽ നിന്നുള്ള ഗവേഷകർ.

0
140

ലോകം മുഴുവൻ  കോവിഡ് മഹാമാരിയുടെ ഭീക്ഷണിയിലാണ് ഇപ്പോൾ .ഇതിനിടെ പുതിയ  മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഗവേഷകർ നൽകിയിരിക്കുന്നത്. ‘നിയോകോവ്’ എന്ന അതിമാരകമായ ഈ വൈറസ്  വളരെയധികം അപകടകാരിയാണെന്നും കൂടുതൽ ആളുകളുടെ മരണത്തിന് കാരണം ആകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു .

ഇപ്പോഴത്തെ കൊറോണ വൈറസിനേക്കാള്‍ വിഭിന്നമായാവും ഇതു മനുഷ്യകോശങ്ങളെ ബാധിക്കുക.കൂടാതെ മനുഷ്യ ശരീരത്തിലേക്ക് അതിവേഗം വ്യാപിക്കാൻ ശേഷിയുള്ള വൈറസിനെ  ചെറുക്കാൻ മനുഷ്യശരീരത്തിലെ ആന്റിബോഡികൾക്കോ വാക്സിൻ കുത്തിവയ്പ്പിലൂടെ നേടിയെടുത്ത പ്രതിരോധ ശക്തിക്കോ കഴിയില്ല എന്നും ഗവേഷകർ ആശങ്കപ്പെടുന്നുണ്ട് .

നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകൾക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത് അവയ്ക്കിടയിൽ മാത്രമാണ് ഇത് പടർന്നിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട് .എന്നിരുന്നാലും വുഹാൻ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളൂ.ആളുകളിലേക്ക് വ്യാപകമായി പടരാൻ കഴിയുന്ന കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമല്ല ‘നിയോകോവ്’. ഇതിൻ്റെ അപകടസാധ്യതകൾ പഠിക്കേണ്ടതുണ്ട്. അതിനായി വിശദമായ അന്വേഷണം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.