നിർമ്മാതക്കളെ വീഴ്ത്താൻ സുന്ദരികളായ യുവതികൾ : വിജയ്ബാബുവിന്റെ കുരുക്ക് മുറുകുന്നു

0
132

സമ്പന്ന പ്രവാസികളെ സ്വാധീനിക്കാന്‍ വിജയ്ബാബു യുവതികളെ ദുരുപയോഗിച്ചതിന് തെളിവ് ഇത്തവണ വിജയ് ബാബു കുടുങ്ങും. പീഡിപ്പിക്കപ്പെട്ട നടിയുടെ മൊഴികളിലും ഇത് സംബന്ധിച്ച സൂചനയുണ്ട്. നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

നിലവിൽ ഈ കേസിലെ പ്രതിയാണ് വിജയ്ബാബു. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുന്‍പു കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ ക്കുറിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.