ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ…

0
308

കരുനാ​ഗപ്പള്ളയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.തറയിൽ മുക്കിന് സമീപം സ്വകാര്യ വ്യക്തി വാടകക്ക് കൊടുത്തിരിക്കുന്ന വീടിന്റെ കുളിമുറിക്ക് സമീപത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

പുല്ലുകൾ മൂടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കരച്ചിൽ ആദ്യം കേട്ടത് നാട്ടുകാരാണ്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കരുനാഗപ്പള്ളി സ്റ്റേഷനിലെ എസ്.ഐ ഉത്തരക്കുട്ടൻ വനിതാ എസ്.ഐ ഷീബ, സി.പി.ഒ.മാരാ സീമ, ശ്രീകാന്ത് എന്നിവരുട നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി കുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.രാത്രി മഴ പെയ്തതിനാൽ കുഞ്ഞിന്റെ ആരോ​ഗ്യനിലയിൽ മാറ്റം വന്നിട്ടുണ്ടോ എന്ന സംശയത്തിലായിരുന്നു പോലീസും ഡോക്ടർമാരും. എന്നാൽ കുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപ്ത്രി ആധികൃതർ അറിയിച്ചു.