പരീക്ഷയ്ക്ക് എത്തുന്നവന്റെ വരെ തുണി ഉരിയുന്ന സംസ്കാരം

0
112

പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം വരെ ഊരിയെടുത്തു നീറ്റ് പരീക്ഷ.കൊല്ലത്തേ പരീക്ഷ കേന്ദ്രത്തിലാണ് നൂറോളം വരുന്ന പെൺകുട്ടികൾ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായത്.പരീക്ഷയുടെ സുരക്ഷാകരണങ്ങൾ ഉയർത്തിക്കാട്ടി വിദ്യാർത്ഥികളുടെ നേരെ നടക്കുന്ന പീഡനത്തെക്കുറിച്ചുള്ള വാർത്തകൾ മുൻ വർഷങ്ങളിലും ഉയർന്നു വന്നിട്ടുണ്ട്.

പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രത്തിൽ മെറ്റൽ ചിപ്പുണ്ടെന്ന് ആരോപിച്ചു പരീക്ഷക്കെത്തിയ 90% പെൺകുട്ടികളുടെയും അടിവസ്ത്രം ഊരി വെപ്പിച ശേഷമാണ് പരീക്ഷ എഴുതൻ അനുവദിച്ചത് തിരിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് അടിവസ്ത്രം തിരികെ ധരിക്കാനും ഇവർ സമ്മതിച്ചില്ല ഒരുപാട് നാളായി തയാറെടുത്തു വന്ന കുട്ടികൾക്ക് പോലും വേണ്ട രീതിയിൽ എക്സാം എഴുതാൻ സാധിച്ചില്ല.എന്നാൽ കോളേജ് അധികൃതർക്ക് ഇതിൽ പങ്കില്ലെന്നും ചടയമംഗലത്തുള്ള ഒരു ഏജൻസിക്കായിരുന്നു പരീക്ഷയുടെ നടത്തിപ്പ് ചുമതല എന്നുമാണ് പോലീസ് പറയുന്നത്‌ . ഇവർക്കെതിരെ പരാതിയെ തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കൽ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം തുടങ്ങി ജാമ്യമില്ലാ കേസുകൾ എടുത്തിട്ടുണ്ട്.