പെട്രോൾ പമ്പിലെ ജീവനക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
102

ഒരു നേരത്തെ അന്നത്തിനുവേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തൊഴിലെടുക്കുന്ന അനേകാരയിരം ആളുകളുണ്ട് നമ്മുടെ ചുറ്റിലും. ചിലപ്പോഴൊക്കെ നമുക്ക് അവരോട് സഹതാപം തോന്നാറുണ്ട്. പ്രത്യേകിച്ച് പ്രായമായവരോട് എന്നാൽ മറ്റ് ചിലർക്ക് അങ്ങനെയല്ല. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം. നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിൽ സ്‌കൂട്ടറിൽ എത്തിയ യാത്രക്കാരൻ വേട്ടുതറയിലെ കപ്പിത്താൻ ഫ്യൂവൽസ് പെട്രോൾ പമ്പിലെ ജീവനക്കാരെ മർദിച്ച് അവശനാക്കുന്നതിന്റെ ദൃശ്യങ്ങലാണ് ഇത്.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം..സ്‌കൂട്ടറിൽ എത്തിയ ആൾ പമ്പിലെ സുരക്ഷാ ജീവനക്കാരനായ ഗോപാലകൃഷ്ണനെയാണ് ആദ്യം മർദിച്ചത്. ഇതുകണ്ട് തടയാനെത്തിയ മറ്റൊരു ജീവനക്കാരനായ പീറ്ററിനും മർദനമേറ്റു. പമ്പിലുണ്ടായിരുന്ന ഇരുമ്പ് ബക്കറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവം കണ്ട് പമ്പിലേക്ക് ഓടിയെത്തിയ യുവാവിനെയും ഇയാൾ ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് സ്‌കൂട്ടറിലെത്തിയ ആൾ ആക്രമണം നടത്തിയതെന്നാണ് പമ്പ് ജീവനക്കാർ പറയുന്നത്.

മർദനത്തെത്തുടർന്ന് പരിക്കേറ്റ ഗോപാലകൃഷ്ണൻ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നീണ്ടകര സ്വദേശിയായ അഗസ്റ്റിനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. പലപ്പോഴും മദ്യപിച്ച് എത്തുന്ന ഇത്തരക്കാർക്ക് ജോലിചെയ്യുന്ന പാവം മനുഷ്യരെ കണ്ടാൽ ഇങ്ങനെയാണ്. സർ എന്ന് തലകുനിച്ച് നിൽക്കണം.

അല്ലാതെ മറുത്ത് ഒരക്ഷരം മിണ്ടിയാൽ ഇത്തരത്തിൽ ഉപദ്രവിക്കുകയും ചീത്തപറയുകയും ചെയ്യുന്നത് പരതിവ് കാഴ്ചയാണ്. പെട്രോൾ പമ്പുകളിൽ രാത്രി എത്തി പണം തട്ടുന്നതും പതിവാണ്. ജീവതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടാക്കാൻ രാപ്പകൽ പണിയെടുക്കുന്നവരാണ് നാടാണ് ഇത്. കമ്ണിച്ചോരയില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ ഏർപ്പെടുന്നവർ ഒന്നറിയണം. സാധാരണക്കാർക്കും ജീവിക്കണം പട്ടിണി കൂടാതെ അവന്റെ കുടുംബം പോറ്റണം. സഹായിച്ചില്ലെങ്കിലും അവരയൊന്നുംദ്രോഹിക്കരുത്.