ഏഷ്യാ കപ്പ് സമ്മർദ്ദം മറികടക്കണം;തീക്കനലിലൂടെ നടന്നു മുഹമ്മദ് നയീം

0
233

ഏഷ്യാകപ്പ് ക്രിക്കറ്റ് അടുത്തിരിക്കെ മാനസികമായും ശാരീരകമായും തയ്യാറെടുക്കുകയാണ് ഓരോ ടീമുകളും. ഈ മാസം 30ന് പാകിസ്താൻ- നേപ്പാൾ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നെറ്റ്‌സിലും അല്ലാതെയുമായുള്ള ടീം അംഗങ്ങളുടെ ഒരുക്കം തകൃതിയായി പുരോഗമിക്കുന്നു. ഇതിനിടെ ബംഗ്ലാദേശ് കളിക്കാരന്റെ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്ഏഷ്യാ കപ്പ് സമ്മർദ്ദം മറികടക്കാന്‍ തീക്കനലിലൂടെ നടന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് യുവതാരം മുഹമ്മദ് നയീം. ഗ്രൗണ്ടില്‍ തയാറാക്കിയ തീക്കനലിലൂടെ നടക്കുന്ന നയീമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.പരിശീലകന്റെ സാന്നിധ്യത്തിലാണ് നയീം ഇക്കാര്യം ചെയ്യന്നത്. 23 വയസ്സു മാത്രം പ്രായമുള്ള ഓപ്പണിംഗ് ബാറ്റര്‍ മൈന്‍ഡ് ട്രെയിനറെ കൂടി പരിശീലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് താരം തീക്കനലിന് മുകളിലൂടെ നടന്നത്. ഈ സമയം മറ്റുള്ളവര്‍ താരത്തെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം വീഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ താരത്തെ പ്രശംസിക്കുമ്പോൾ മറ്റു ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. തീ കൊണ്ടുള്ളത് അപകടകരമായ കളിയാണെന്നും പരിക്കേറ്റാല്‍ ഏഷ്യാകപ്പ് തന്നെ നഷ്ടപ്പെടാൻ കാരണമാകുമെന്നുമൊക്കെയാണ് സോഷ്യൽ മീഡിയ ഹാൻഡിലായ എക്സിലെ പോസ്റ്റുകൾ.

ബംഗ്ലദേശിനായി നാല് ഏകദിന മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് നയീം. നേടിയതാകട്ടെ വെറും 10 റണ്‍സും. ടി20യില്‍ മുഹമ്മദ് നയീം 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാല് അർധ സെഞ്ചറികളുൾപ്പെടെ 815 റൺസ് താരം സ്വന്തമാക്കി. ബംഗ്ലദേശിനായി 2020 ൽ അണ്ടർ 19 ലോകകപ്പ് വിജയിച്ച തൻസിദ് ഹസൻ തമീം, ഷമീം ഹുസൈൻ പട്‍‌വാരി എന്നിവരെ ഏഷ്യാകപ്പിനുള്ള ടീമിൽ ബംഗ്ലദേശ് ഉൾപ്പെടുത്തിയിട്ടുണ്ട്. തേസമയം ഷാക്കിബ് അൽഹസനാണ് ഏഷ്യാകപ്പിൽ ബംഗ്ലാദേശിനെ നയിക്കുന്നത്. തമീം ഇക്ബാൽ പരുക്കേറ്റു പുറത്തായതിനാലാണ് ഏകദിന ടീമിന്റെ ചുമതല ഷാക്കിബ് അൽ ഹസൻ ഏറ്റെടുത്തത്. ലിറ്റൺ ദാസ്, മുഷ്ഫിഖുർ റഹീം, മെഹ്ദി ഹസൻ മിറാസ്, തസ്‌കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്‌മാൻ തുടങ്ങിയ താരങ്ങളൊക്കെ ടീമിനൊപ്പമുണ്ട്..