നയൻതാരയും വിഘ്നേഷും വിവാഹിതരാകുന്നു

0
129

നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ന് ആണ് വിവാഹം. മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് സംഘടിപ്പിക്കും. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.

2015 ല്‍ വിഘ്നേശ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. 4 വർഷത്തെ ബ്രേക്കിന് ശേഷം ആണ് നയൻതാര ആ സമയം സിനിമയിൽ സജീവമായത്. കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍താരയ്‌ക്കൊപ്പം സാമന്തയും വിജയ്ബാബുവും എത്തിയിരുന്നു.