വിഘ്നേഷും നയൻതാരയും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി

0
184

പുതിയ ചിത്രത്തിന്റെ റീലീസ് ദിവസം തിരുപ്പതിയിൽ എത്തി നയൻസും വിഘ്നേഷും .വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാതുവാക്കുല രണ്ടു കാതല്‍ ഏപ്രില്‍ 28ന് റിലീസ് ചെയ്തിരിക്കുകയാണ്.തിരുപ്പതി ക്ഷേത്രത്തിലാണ് ഇരുവരും പുലര്‍ച്ചെ എത്തിയത്.

ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഘ്‌നേഷ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ”റിപ്പോര്‍ട്ടിങ്ങ് ഫ്രം തിരുപ്പത് അറ്റ് 2:22. കാതുവാക്കുല രണ്ടു കാതല്‍ ഈസ് ആള്‍ യുവേഴ്‌സ് ഫ്രം ടുഡേ,” എന്നാണ് ഫോട്ടോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കാതുവാക്കുല രണ്ടു കാതല്‍ തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുമെന്ന് തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ട്രയാംഗിള്‍ ലവ് സ്റ്റോറി പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു . പ്രഭു, കലാ മാസ്റ്റര്‍, സീമ, റെഡിന്‍ കിങ്‌സ്‌ലി എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളിലെത്തുന്നത്. റൗഡി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.