‘ദിലീപുമായി സംസാരിച്ചിട്ടില്ല’, ‘ഞാനും ഒരു കുടുംബസ്ത്രീയാണ്’;നവ്യ

0
104

തനിക്കെതിരെയുണ്ടായ  ആക്രമത്തെ അതിജീവിച്ച നടി സാധാരണക്കാർക്ക് പ്രചോദനം ആണെന്ന് നടി നവ്യ .കൂടാതെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപും പ്രതിയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും നവ്യ നായര്‍ വ്യക്തമാക്കി .തനിക്കെന്ന് അല്ല മറ്റാർക്കായാലും അത് ഞെട്ടൽ ഉണ്ടാക്കുമെന്നും നവ്യ കൂട്ടിച്ചേർത്തു .. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഈ കാര്യം പറഞ്ഞത് .

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്ന വാർത്ത ഞെട്ടലുണ്ടാക്കി. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടൻ. എന്റെ ആദ്യത്തെ ചിത്രത്തിലെ നായകനായിരുന്നു. അദ്ദേഹവും മഞ്ജു ചേച്ചിയും ചേർന്ന് തെരഞ്ഞെടുത്തത് കൊണ്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. എന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടൽ ഉണ്ടാക്കും. എന്നാൽ ദിലീപുമായി സംസാരിച്ചിട്ടില്ല. ഞാനും ഒരു കുടുംബസ്‌ത്രീയാണ്. ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് കടക്കാൻ പറ്റില്ലെന്നും നവ്യനായർ വ്യക്തമാക്കി .

 

കൂടാതെ  2017 ല്‍ കൊച്ചിയില്‍ വെച്ച് നടന്ന ആക്രമത്തെ അതിജീവിച്ച നടി സാധരണക്കാരയ സത്രീകള്‍ക്ക് പ്രചോദനാണെന്ന് നടി നവ്യാനായർ പറഞ്ഞു . നിരവധിപേർ അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ ആരൊക്കെ അവള്‍ക്കൊപ്പമുണ്ടന്ന് പറഞ്ഞാല്‍ ആള്‍കൂട്ടത്തിലേക്ക് വരുമ്പോള്‍ അതിജീവിത തനിച്ച് തന്നെയാണ്. അത്തരം അവസ്ഥയെ തരണം ചെയ്ത് അതിശക്തമായ തിരിച്ച് വരുമ്പോള്‍ അത് സാധാരണക്കാരായ നിരവധി ഇരകള്‍ പ്രചോദനമാകും.എന്ന് നവ്യ പറഞ്ഞു .