പുരസ്‌കാര നിറവിൽ സച്ചിയേ ഓർത്ത് നഞ്ചിഅമ്മ

0
61

സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയുമിലെ ‘കലക്കാത്ത’ എന്ന ടൈറ്റിൽ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ചത്. അയ്യപ്പനും കോശിയും തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ഗാനവും നഞ്ചിയമ്മയും യൂട്യൂബിൽ തരംഗമായിരുന്നു.യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് ഒരു കോടിയിലധികം പേരാണ് കണ്ടത്.

നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയതും.2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡും ഈ ഗാനത്തിലൂടെ നഞ്ചിയമ്മയ്ക്ക് ലഭിച്ചിരുന്നു.ഈ അവാർഡ് സച്ചി സർ നു സമർപ്പിക്കുന്നുവെന്നാണ് നാഞ്ചിയമ്മ പറയുന്നത്.സച്ചിയിലെ പ്രതിഭയെ രാജ്യം അംഗീകരിച്ചപ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും തോനുന്നു എന്നാണ് സച്ചിയുടെ ഭാര്യ പ്രതികരിച്ചത്.

ബിജുമേനോനും തന്റെ അവാർഡ് സച്ചിക്ക് സമർപ്പിക്കുന്നു എന്ന് തന്നെയാണ് പറഞ്ഞത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് മികച്ച പിന്നണി ഗായിക മികച്ച സംവിധായകൻ മികച്ച സങ്കട്ടനം മികച്ച സഹനടൻ എന്ന അവാര്ഡുകള്ണ് ലഭിച്ചത് . അയ്യപ്പനുംകോശിയുടെയും വിജയ തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിതമായുള്ള മരണം.