ശ്രദ്ധിക്കു നിങ്ങൾ ക്യാമറ നീരിക്ഷണത്തിലാണ്. വായിച്ചിട്ടും കേട്ടിട്ടും നമ്മൾ അധികം മൈൻഡ് ചെയ്യാത്ത ഒരു വാചകം ആണ് ഇത്. പക്ഷേ ഇനി അഹ്ങനെയല്ല കേട്ടോ . സംഗതി മറ്റൊന്നുംമല്ല നമ്മുടെ മോട്ടോർ വാഹനവകുപ്പിനെക്കുറിച്ചാണ്. എന്തെന്നാൽ എംവിഡി യുടെ കണ്ണ് വെട്ടിച്ച് നടക്കുന്നവർ ഒന്ന് ശ്രദ്ധിക്കമമെന്ന് ഓർമ്മിപ്പിക്കുകയാണ്. ഇനി നമ്മുടെ വാഹനത്തിന് പിന്നാലെ നിരത്തുകളിൽ ആൻട്ടിഫിഷൽ ഇന്റലിജെൻസ് ക്യാമറ ഉണ്ടാകും .
ഒന്നും രണ്ടുംമല്ല 726 ക്യാമറകളാണ് 225 കോടി രൂപ മുടക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെൻര് കേരളത്തിന്റെ മുക്കിലും മൂലയിലും സ്ഥാപിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്ന് മുതൽ ഈ ക്യാമറകണ്ണുകൾ ചലിച്ചു തുടങ്ങി . വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയമലംഘനങ്ങളും ഇനി ഈ ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കും. എങ്ങനെയെന്നറിയോ ഈ ക്യാമറക്കുള്ളിലെ വിഷ്യൽ പ്രോസസിംഗ് യൂണിറ്റ് ഓരോ വാഹനങ്ങളും കൃത്യമായി വിശകലനം ചെയ്യും. എന്നിട്ട് എംവിഡി കൺട്രോൾ റൂമിലേക്ക് എത്തിക്കും. ഹെൽമെറ്റ് സീറ്റ് ബെൽറ്റ് അമിതവേഗത തുടങ്ങി എല്ലാ നിയമലംഘനങ്ങലും നമ്മുടെ ഫോട്ടോ സഹിതമാകും ക്യാമറയിൽ പതിയുക. സൂക്ഷിക്കോ ശിക്ഷാ നടപടികൾ വീട്ടേക്കും എത്തും. അപ്പോ ശ്രദ്ധിക്കുമല്ലോ നിങ്ങൾ ക്യാമറാ നീരിക്ഷണത്തിൽ ആണ്.