ഹിന്ദു മുസ്ലീം വർ​ഗീയത നിലനിൽക്കുന്നുണ്ടോ : ഉണ്ടെന്നാണ് അഭിപ്രായമെങ്കിൽ ഇതൊന്ന് കേൾക്കണം

0
144

ഭരണകൂടങ്ങൾക്ക് എന്നും ഹിന്ദു മുസ്ലീം വർ​ഗീയത ഉയർത്തി ക്കാട്ടണം . പക്ഷേ സാധാരണ ജനങ്ങൾക്ക് അത് അങ്ങനെയല്ല. ഉത്തരേന്ത്യയിൽ നിന്ന് വന്ന രണ്ട് വാർത്തകൾ ഇന്ന് മാധ്യമങ്ങളിൽ നിറയുകയാണ്. യു.പിയിൽ ഹിന്ദുപെൺകുട്ടിയുടെ കല്യാണത്തിന് സ്വന്തം വീട് വിട്ടുനൽകിയ മുസ്‌ലിം കുടുംബത്തിന്റെ വാർത്തയാണ് ആദ്യത്തേത്. കോവിഡ് ബാധിച്ച് പിതാവ് നഷ്ടപ്പെട്ടതിനെത്തുടർന്ന് കുടുംബംആകെ ദുസ്ഥിതിയിലായിരുന്നു.

ഏപ്രിൽ 22 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് പണമില്ലാത്തതിനാൽ വിവാഹ ഹാൾ ബുക്ക് ചെയ്യാൻ കഴിഞ്ഞില്ല.ഇത് അയൽവാസിയായ പർവേസിനെ അറിയിച്ചപ്പോൾ ഒരു മടിയും കൂടാതെ സ്വന്തം വീട് വിട്ടു നൽകാൻ അദ്ദേഹം തയ്യാറാവുകയായിരുന്നു. വിവാഹ മണ്ഡപം ഉൾപ്പെടെ ചടങ്ങിനാവശ്യമായ എല്ലാ കാര്യങ്ങളും പർവേസും കുടുംബവും ഒരുക്കുകയും ചെയ്തു.
വിവാഹത്തിന് ശേഷം അതിഥികൾക്ക് പരമ്പരാഗത ഭക്ഷണം നൽകുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ഇതുപോലെ തന്നെ സമാധാനത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജഹാംഗീർപുരിയിലെ 200 ഓളം നിവാസികൾ ത്രിവർണ്ണ പതാക ഉയർത്തികൊണ്ട് പ്രദേശത്ത് ‘തിരംഗ യാത്ര’ നടത്തി. ഹനുമാൻ ജയന്തി റാലിക്കിടെ വർഗീയ സംഘർഷം നടന്ന ജഹാംഗീർപുരിയിലെ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. അനധികൃമായി നിർമിച്ചതാണെന്നാരോപിച്ചായിരുന്നു ജഹാംഗീർപുരിയിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തത്.