സ്ലോ പോയിസൻ നൽകി ഭർത്താവിനെ കൊല്ലാൻ ശ്രമം ; ഭാര്യ അറസ്റ്റിൽ

0
144

ഭക്ഷണത്തിലും വെള്ളത്തിലും നിരന്തരം മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍.രഹസ്യമായി ഭക്ഷണത്തിൽ തനിക്ക് മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഭർത്താവിന്റെ പരാതിയിലാണ് ഭാര്യ അറസ്റ്റിലായത് . പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് സുരേഷ് വ്യാഴാഴ്ച ആയിരുന്നു പോലീസിൽ പരാതി നൽകിയത് .തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസിന് ലഭിച്ചത് നിർണായക വിവരങ്ങൾ ആയിരുന്നു .

2006ലായിരുന്നു ആശയുടെയും സതിഷിന്റെയും വിവാഹം കഴിഞ്ഞത് .സ്വന്തമായി പ്രമുഖ ഐസ്ക്രീം കമ്പനിയുടെ മൊത്ത വിതരണ ഏജൻസി ഉടമയാണ് സതീഷ്. സതീഷും ആശയും തമ്മിൽ നിരന്തരം പ്രശനങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു . വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍  കഴിഞ്ഞത് മുതല്‍ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നതായി യുവാവ് പറയുന്നു.പരാതിക്കാരനായ യുവാവിന് തുടര്‍ച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടര്‍ന്ന് ഡോക്ടറെ കണ്ടെങ്കിലും മാറ്റം ഒന്നും ഉണ്ടായില്ല .

വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോളായിരുന്നു സതീഷിന് ക്ഷീണം അനുഭവപെട്ടിരുന്നത് .തുടർന്ന് സംശയം തോന്നിയ സതീഷ് വീട്ടിൽനിന്നും ഭക്ഷണം കഴിക്കാതെയായി .20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ തോന്നിയ സംശയം ആണ് ഈ കേസിൽ വഴിത്തിരിവായത് .

എന്നാൽ ആശ ഐസ്ക്രീം കമ്പനിയിലെ കൂജയിൽ മറ്റൊരാൾ വഴി മരുന്ന് എത്തിച്ചു കലർത്തി.  കൂജയിൽ നിന്നു വെള്ളം കുടിച്ച സതീഷിന് വീണ്ടും തളർച്ച തോന്നിതുടങ്ങി .തുടർന്ന് വീട്ടിലെ  സിസിടിവി പരിശോധിച്ചപ്പോൾ മരുന്നു കലർത്തുന്നതായി കണ്ടെത്തുകയും ചെയ്തു .തുടർന്ന്ആ ശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലർത്തി നൽകുന്ന വിവരം സ്ഥിരീകരിച്ചത്.2015 മുതൽ ഭര്‍ത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി ആശ കൂട്ടുകാരിയോട് പറഞ്ഞു .തുടർന്നാണ് സതീഷ് പോലീസിൽ പരാതി നൽകിയത് .