ഭക്ഷണം സൗജന്യമായി നൽനൽകിയില്ല എന്നാരോപിച്ച് ഹോട്ടൽ മാനേജർക്ക് പോലീസുകാരനിൽ നിന്നും ക്രൂര മർദ്ദനം.മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡൈനിങ് ബാറിലാണ് സംഭവം നടന്നത്.വകോല പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടറായ വിക്രം പാട്ടീലാണ് ഹോട്ടലിലെ ജീവനക്കാരനെ കൈയേറ്റം ചെയ്തത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ് .
ബുധനാഴ്ച രാത്രി 12.30നാണ് സംഭവം നടന്നത്.രാത്രി ഹോട്ടൽ അടക്കാനുള്ള സമയം കഴിഞ്ഞ ശേഷമായിരുന്നു എഎസ്ഐ വിക്രം പാട്ടീൽ ഹോട്ടലിലെത്തുന്നത്.തനിക്ക് പാഴ്സലായി ഭക്ഷണവും മദ്യവും വേണമെന്നും പണം തരില്ലെന്നും ഇയാള്‍ ഹോട്ടല്‍ മാനേജരോടു നേരുത്തെ പറഞ്ഞു. എന്നാല്‍ സമയം കഴിഞ്ഞുവെന്നും അടുക്കള അടച്ചുവെന്നും ഹോട്ടൽ മാനേജർ ഗണേഷ് പട്ടേൽ വിക്രം പാട്ടീലിനെ അറിയിക്കുകയായിരുന്നു.എന്നാൽ ഹോട്ടൽമനേകരുടെ മറുപടിയിൽ പാട്ടീൽ പ്രകോപിതനാവുകയും.ഇയാൾ മാനേജറെഅപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം തന്നെ , പൊലീസുകാരന്‍ മദ്യപിച്ചിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ ആരോപിക്കുന്നു. ഹോട്ടലിലെ കൗണ്ടറിന് കുറകെ കയ്യിട്ട് മാനേജറെ ഇയാള്‍ തല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒടുവില്‍ ഹോട്ടൽ ജീവനക്കാര്‍ പൊലീസുകാരനെ വലിച്ച് പുറത്തിട്ട ശേഷം ഹോട്ടല്‍ അടയ്ക്കുകയായിരുന്നു. എഎസ്ഐയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.
ഈ സംഭവങ്ങൾ എല്ലാം തന്നെ ഹോട്ടലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലും വൈറലായത്.വീഡിയോ വൈറലായതോടെ പൊലീസുകാരനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ ഡിപ്പാർട്ട്മെൻ്റ് തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മുംബൈ പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഐപിസി സെക്ഷൻ 323 പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തതായും മുംബൈ പോലീസ് അറിയിച്ചു.