യൂണിഫോമിൽ ഓടക്കുഴല്‍ വായിച്ചു ഏവരെയും ഞെട്ടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍

0
184

നമുക്കെല്ലാവർക്കും വ്യത്യസ്തമായ പല കഴിവുകളും ഉണ്ടാകും .ചിലർ ആ കഴിവുകൾ ഉള്ളിലൊതുക്കി കൊണ്ട് നടക്കും .ചിലർക്ക്  അവരുടെ കഴിവുകളെ വേണ്ട രീതിയിൽ പ്രകടിപ്പിക്കാൻ നല്ല വേദികൾ കിട്ടാതെ വരും .എന്നാൽ തീർച്ചയായും നല്ലൊരു വേദി കിട്ടുക ആണെങ്കിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് ഉത്സാഹം ആയിരിക്കും  .ഇപ്പോൾ ഇതാ അത്തരത്തിൽ വൈറലാകുകയാണ്  ഒരു പോലീസുകാരന്റെ കഴിവ്  .

 

താൻ ഇത്രയും നാളും ഒളിപ്പിച്ച വെച്ചിരുന്ന തന്റെ കഴിവ് ഒരവസരം കിട്ടിയപ്പോൾ പുറത്തെടുത്തിരിക്കുകയാണ് ഈ പോലീസുകാരൻ . പൊലീസ് ഉദ്യോഗസ്ഥന്റെ കഴിവ് കണ്ട് സമൂഹ മാധ്യമം തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്.വളരെ മനോഹരമായി ഓടക്കുഴൽ വായിച്ചാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് .യൂണിഫോമിലിരുന്ന് വളരെ കൂളായിട്ടാണ് ഇദ്ദേഹം പാടുന്നത് . മുംബൈയിലെ വാഡല റെയിൽവേ സ്‌റ്റേഷനടുത്തുള്ള
റോഡിലിരുന്നാണ് ഇദ്ദേഹം ഗാനം ആലപിച്ചത് .

1997ൽ പുറത്തിറങ്ങിയ ബോർഡർ എന്ന സിനിമയിലെ ‘സന്ദേശേ ആതെ ഹേ’ എന്ന ഗാനമാണ് ഉദ്യോഗസ്ഥൻ ഓടക്കുഴലിൽ മനോഹരമായി വായിക്കുന്നത്. ചുറ്റും നിന്ന് മറ്റ് ഉദ്യോഗസ്ഥരും പൊലീസുകാരന് പ്രജോദനം നൽകുന്നുണ്ട്.എന്തായാലും ട്വിറ്ററിൽ പങ്കുവെച്ച ഈ ഗാനം ഇതോടകം തന്നെ ലക്ഷ കണക്കിന് ആളുകളാണ് കണ്ടത് .വിഡിയോയോക്ക് താഴെ ധാരാളം ആളുകൾ പോലീസുകാരനെ അഭിനന്ദിച്ചും രംഗത്തെത്തിയട്ടുണ്ട്