മുന്നറിയിപ്പിള്ളയാതെ ഡാം തുറന്നു ;പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി 

0
155

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം ഒഴുകിയെത്തിയതോടെ പെരിയാർ തീരത്തെ വീടുകളിലടക്കം വെള്ളം കയറി. ഏകദേശം മൂന്നടിയോളം നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ സ്പിൽവേയിലെ ഒൻപത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതവും നാലെണ്ണം 30 സെന്റീമീറ്റർ വീതവും ആണ്  ഉയർത്തിയിട്ടുള്ളത്.

ഇതേസമയം തന്നെ യാധൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് ഡാം തുറന്നതെന്നും അപ്രതീക്ഷിതമായാണ് വെള്ളം കയറിയതെന്നും നാട്ടുകാർ ആരോപിക്കുന്നു .മഴ കുറയുമ്പോൾ ഷട്ടർ അടക്കുന്നു പിന്നീട് വീണ്ടും തുറക്കുന്നു ഇതെന്താ കുഞ്ഞുകളിയാണോ എന്നും നാട്ടുകാർ ചോദിക്കുന്നുണ്ട്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ  തുറക്കുന്നതിലും അടക്കുന്നതിലും ആർക്കും ഒരു വ്യക്തതയും ഇല്ല .മിക്കപ്പോളും ഷട്ടർ തുറക്കുന്ന സമയങ്ങളിലായിരിക്കും തമിഴ്‌നാട്ടിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിക്കുന്നത് തന്നെ .

ജലനിരപ്പ് 142 അടിയാക്കാൻ വേണ്ടി തമിഴ്നാട് നടത്തിയ ഒരുശ്രമമാണ് ഇന്നലെ രാത്രിയിൽ നമ്മൾ കണ്ടത് .കൂടാതെ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ വേണ്ടിയുള്ള തമിഴ്‌നാടിന്റെ  ആദ്യ കുതന്ത്രമാണ് ഇത് എന്നാണ് സൂചന, ഇനി ബേബി ഡാം ശക്തിപ്പെടുത്തലാണ് അടുത്തതായി തമിഴ്‌നാടിന്റെ നീക്കം.

അതേസമയം തന്നെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തിയിരുന്നു. 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കാനാണ് ഇത്.