മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിട്ടതിനെതിരെ വൻ പ്രതിഷേധം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാത്താതെ തമിഴ്നാട് തുറന്നത്.ഡാം തുറക്കുന്നതിന് മുമ്പായി മുന്നറിയിപ്പ് നൽകണമെന്ന് കഴിഞ്ഞദിവസം കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു .എന്നാൽ കേരളത്തിന്റെ ആവിശ്യം മുഖവിലക്കെടുക്കാതെയാണ് തമിഴ്‌നാടിന്റെ ഈ നീക്കം .
ഷട്ടറുകൾ തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ള വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ് ഇപ്പോൾ.കൂടാതെ പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറിയിട്ടുണ്ട് . വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.ജലനിരപ്പുയർന്നതോടെ തമിഴ്‌നാട് ഷട്ടറുകൾ തുറക്കുകയായിരുന്നു .
ഡാമിൽ നിന്നും 8000ത്തില്‍ അധികം ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുകുന്നത്. ഈ വര്‍ഷം പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇതുവരെയും കൂട്ടിയിട്ടില്ല. 1,867 ഘനയടി വെള്ളം മാത്രമാണ് നിലവില്‍ കൊണ്ടുപോകുന്നത്.
കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ രാത്രി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഇന്നും വള്ളക്കടവിലെ വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ് .2.30AM ന് ഡാം തുറന്നപ്പോൾ മുന്നറിയിപ്പ് നൽകുന്നതിനുള്ള അനൗൺസ്‌മെന്റ് വാഹനം എത്തിയത് 5.20AM ന് ആണ്ഇതേ തുടർന്ന് ജനങ്ങൾ മുന്നറിയിപ്പ് നല്‍കാനെത്തിയ വാഹനം തടഞ്ഞിട്ട് പ്രതിഷേധിച്ചു.