പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കും ഇന്ന് വിവാഹ വാർഷിക ദിനം മന്ത്രി റിയാസ് തന്നെയാണ് ഫേസ്ബുക്കിൽ തങ്ങളുടെ വിവാഹ വാർഷികം ആണെന്ന് അറിയിച്ചു പോസ്റ്റിട്ടത്. മന്ത്രി യുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു
ഇന്ന് വിവാഹ വാർഷികം…
നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്ന കുറിപ്പിനൊപ്പം ഏറ്റവും പുതിയ ഫോട്ടോയും ചേർത്തു.2020 ജൂൺ 15 നു ആയിരുന്നു റിയാസും വീണയും തമ്മിലുള്ള വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹം കൂടി ആയിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൌസിൽ ആയിരുന്നു ചടങ്ങുകൾ.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ആണ് റിയാസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയി ചുമതല ഏറ്റത്. മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനു ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി പേർ കമന്റ് ചെയിതിട്ടുണ്ട്. ഇരുവരുടെയും വിവാഹവാർഷിക പോസ്റ്റ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്.