സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ എതിർപ്പറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവർണർ ഉന്നയിച്ചത്. വിസി നിയമനത്തിൽ തന്റെ നീതി ബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും അതിനുശേഷം താൻ അസ്വസ്ഥനാണെന്നും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുന്നതാണ് കത്ത് സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി വേണമെങ്കിൽ താൻ ഒഴിഞ്ഞു തരാം അല്ലെങ്കിൽ സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കംചെയ്യാം.
സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. സംസ്ഥാനത്ത് ഒരു വൈസ് ചാൻസലർക്ക് അതേ സർവകലാശാലയിൽ പുനർനിയമനം നൽകുന്നത് ആദ്യമായാണ്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനർനിയമനം നൽകിയത്. പുനർ നിയമനം എന്നാൽ നിലവിലുള്ള യാൾക്ക് കാലാവധി നീട്ടീക്കൊടുക്കല്ലല്ലെന്ന് ബോധ്യപ്പെടുത്താൻ താൻ ആവത് ശ്രമിച്ചു.
അതേസമയം കണ്ണൂർ വി.സി നിയമനത്തിനായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി നിലവിലെ വി.സിക്ക് പുനർനിയമനം നൽകിയത്. സർക്കാരിന്റെ ശിപാർശ പ്രകാരമാണ് ഗവർണർ വി.സിക്ക് പുനർനിയമനം നൽകിയത്. അതോടൊപ്പം 60 വയസ് കഴിഞ്ഞവരെ വി.സിയാക്കരുതെന്ന ചട്ടം മറി കടന്നുകൊണ്ടാണ് പുനർനിയമനം നടത്തിയതെന്ന പരാതി ഉയരുന്നുണ്ട്.
നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നല്ല പുനർ നിയമനത്തിന്റെ അർത്ഥം. എന്നാൽ എജിയുടെ അഭിപ്രായമനുസരിച്ചാണ് പുനർനിയമനം എന്നായിരുന്നു സർക്കാർ ഉപദേഷ്ടാവിന്റെ വാദം. എന്നാൽ നിയമോപദേശത്തിൽ ആരുടേയും ഒപ്പില്ലായിരുന്നു. എജിയുടെ ഒപ്പ് വേണമെന്ന് താൻ ശാഠ്യം പിടിച്ചു. അന്ന് വെെകിട്ട് തന്നെ ഒപ്പും സീലും വെച്ച് തന്നു. ഇത് നിയമവിരുദ്ധമായ നടപടി ആണെന്ന് അറിയാമായിരുന്നു പക്ഷേ സർക്കാരുമായി ഏറ്റുമുട്ടാൻ താൽപ്പര്യമില്ലാത്തതുകൊണ്ട് തന്നെ ഒപ്പു വെയ്ക്കുകയായിരുന്നു.കണ്ണൂർ സർവകലാശാലയിൽ തന്നെ സി.പി.ഐ.എം പ്രവർത്തകൻ കെ.കെ. രാഗേഷിന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവകലാശാല ചട്ടങ്ങൾ ലംഘിക്കുന്നു എന്ന പരാതികൂടെ നിലനിൽക്കുന്നുണ്ട്.
ഇതിനിടയിലാണ് വി.സിയുടെ പുനർനിയമവുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങളുയരുന്നത്. അതേസമയം, കാലടി സർവകലാശാലയിലെ വി.സി നിയമനത്തിൽ സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും വിവാദത്തിന് കാരണമായിരുന്നു. പേരുകൾ നൽകാതയതോടെ സെർച്ച് കമ്മിറ്റിപിരിച്ചുവിട്ടു. ഇതിനു പിന്നാലെ ഒറ്റപേര് വി.സി സ്ഥാനത്തേക്ക് സർക്കാർ രാജ്ഭവനിൽ നിർദേശിച്ചു. ഇക്കാര്യത്തിലും ഗവർണർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
സംസ്‌കൃത സർവലാശാല വൈസ് ചാൻസലറും പ്രൊ വൈസ് ചാൻസലറും വിരമിച്ചതോടെ കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന് സംസ്‌കൃത സർവലാശാലയുടെ കൂടെ ചുമതല നൽകിയതും വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.