കുഞ്ഞിനെ കരടിക്കൂട്ടിലേക്ക് വലിച്ചെറിച്ച് അമ്മ; പിന്നീട് സംഭവിച്ചത് വീഡിയോ …

0
112

‘അമ്മ തന്റെ 3 വയസുള്ള പെൺകുട്ടിയെ കരടി കൂട്ടിലേക്ക് വലിച്ചെറിഞ്ഞു .ഉസ്ബെക്കിസ്ഥാനിലെ മൃഗശാലയിലാണ് സംഭവം നടന്നത് .ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുകയാണ് .യുവതി തന്റെ കയ്യിലിരുന്ന കുഞ്ഞിനെ 16 അടി താഴ്ചയുള്ള കരടിയുടെ കൂട്ടിലേക്ക് ഇടുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത് .

കൂട്ടിലുണ്ടായിരുന്ന കരടി കുട്ടിയുടെ അടുത്തേക്കെത്തി മണത്തു നോക്കി പിൻമാറുകയതല്ലാതെ മറ്റൊന്നും തന്നെ കുട്ടിയെ  ചെയ്തിള്ള .ഉടൻതന്നെ കരടിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയ ശേഷം ആറ് മൃഗശാല ജീവനക്കാർ കൂടിന്റെ അകത്ത് പ്രവേശിച്ച് കുട്ടിയെ രക്ഷപ്പെടുത്തുക ആയിരുന്നു . യുവതി എന്തിനാണ് ഇത്തരം ഒരു കാര്യം ചെയ്തതെന്ന് അറിവില്ല .എന്തായാലും പോലീസിനെ  മൃഗശാല അധികൃതർ വിവരം അറിയിച്ചു .തലക്ക് നിസാരമായി പരിക്കേറ്റ കുട്ടി  ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതർ വിശദീകരിച്ചു.