അഞ്ച് വയസ്സുകാരനെ ക്രൂരമായി പൊള്ളലേൽപ്പിച്ച് അമ്മ

0
162

കുസൃതി കൂടുതല്‍ കാണിച്ചതിന് അഞ്ചര വയസുകാരന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഇടുക്കി  ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് ദേഹത്ത് പൊള്ളലേല്‍പ്പിച്ചതെന്ന് കുട്ടി പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഇടുക്കിയിലാണ് താമസിക്കുന്നത്. സംഭവത്തില്‍ അമ്മക്കെതിരെ പൊലീസ് കേസെടുത്തു.

പറയാതെ മുറ്റത്തേക്കിറങ്ങി എന്നതാണ് അമ്മ കുട്ടിയെ പൊള്ളിക്കാൻ കാരണമായി പൊലീസ് പറയുന്നത്. കുട്ടിയുടെ പരുക്ക് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ പരിശോധനയിൽ കാലിൽ സാരമായ പൊള്ളലേൽക്കുകയും പഴുപ്പ് ബാധിക്കുകയും ചെയ്തതായ് കണ്ടെത്തി.ഇതിനെ തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായ് അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അമ്മ ഭുവനക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ശാന്തമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.