തൃശൂരിൽ വിദ്യാർത്ഥിക്ക് നേരെ സദാചാര ​ഗുണ്ടായിസം;കല്ലുകൊണ്ട് തലക്കടിച്ചു

0
155

തൃശൂരിൽ വിദ്യാർത്ഥിക്ക് നേരെ സദാചാര ​ഗുണ്ടായിസം. ബൈക്കിൽ പുറകിൽ  ഉണ്ടായിരുന്ന വിദ്യാർത്ഥിനി വീണതിനെ തുടർന്നായിരുന്നു നാട്ടുകാർ വിദ്യാർത്ഥിയെ മര്ദിച്ചത് .തൃശൂർ ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥി അമലിനാണ് നാട്ടുകാരിൽ നിന്നും ക്രൂര മർദനമേറ്റത്.

സഹപാഠികൾക്കൊപ്പം  ഭക്ഷണം കഴിക്കുന്നതിനായി  പുറത്തുപോയപ്പോഴായിരുന്നു ബൈക്കിന് പുറകിൽ ഉണ്ടായിരുന്ന സുഹൃത്ത്  വീണത്. ഉടൻ തന്നെ ബൈക്ക് സൈഡാക്കി കോളേജിൽ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തിവിദ്യാർത്ഥിനിയെ  ഓട്ടോയിൽ ആശുപത്രിയിലേക്ക്വിടുകയും ചെയ്തിരുന്നു . തുടർന്നായിരുന്നു നാട്ടുകാർ സംഘടിച്ച് യുവാവിനെ ക്രൂരമായി മർദിച്ചത്.ഇതിന് പുറമെ സമീപത്തുകൂടി നടന്ന പോകുകയായിരുന്ന ഒരാൾ അമലിന്റെ തലക്ക് കല്ലുകൊണ്ട്  തലക്കടിക്കുകയും ചെയ്തു . യുവാവിനെ സദാചാര ഗുണ്ടകൾ മര്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിച്ചിട്ടുണ്ട് .സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .