മോന്‍സണ്‍ മാവുങ്കല്‍ കേസ്; മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി

0
161

പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇ.ഡി.നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകണം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും.പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു.

മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോൻസൺ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി .മോഹൻലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി.

സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നൽകിയിരുന്നു. പുരവസ്തുക്കളുടെ പേരിലായിരുന്നു മോൻസൻ തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. മോശയുടെ അംശവടി കൃഷ്ണൻ വെണ്ണ കട്ട് തിന്ന് സ്ഥിരമായി ഉറിപൊട്ടിച്ചിരുന്നതിനാൽ അമ്മ യശോദ മരം കൊണ്ട് നിർമ്മിച്ചതെന്ന് മോൻസൻ അവകാശപ്പെട്ട ഉറിയും യോശുവിനെ ഒറ്റിയതിന് കിട്ടിയ വെള്ളിക്കാശും എന്നിങ്ങനെ ആരും മൂക്കത്ത് വിരൽ വെച്ച് പോകുന്ന ശേഖരമാണ് മോൻസന് ഉണ്ടായിരുന്നത്.

ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത രോ​ഗങ്ങൾ ഇദ്ദേഹം ശമനം നടത്തിയിട്ടുണ്ടെന്ന് പലരും വെളിപ്പെടുത്തിയിരുന്നു. അതിൽ ഒരാൾ നടി ശ്രതി ലക്ഷമി യായിരുന്നു. വർഷങ്ങളായി തന്റെ മുടി കൊഴിച്ചിൽ പല ചികിത്സ നടത്തിയട്ടും മാറിയിട്ടില്ല എന്നും എന്നാൽ മോൻസന്റെ ചികിത്സ യിൽ ഇത് മാറിയരുന്നു. പക്ഷേ അദ്ദേഹം ഡോക്ടർ ആണെന്ന കാര്യത്തിൽ തനിക്ക് അറിവില്ലാന്നെന്നും ശ്രുതി ലക്ഷമി വെളിപ്പെടുത്തിയിരുന്നു.

വീട്ടിൽ നിന്ന് ആനക്കൊമ്പും തിമിം​ഗലത്തിന്റെ അസ്ഥിയും കണ്ടെത്തിയ കേസിൽ മോൻസൻ വനം വകുപ്പിന്റെ പിടിയിലും ആയിരുന്നു. തൃശൂർ സ്വദേശി ഹനീഷ് ജോർജ്ജിന്റെ 15 ലക്ഷം രൂപ മോൻസൻതട്ടിയെുത്തതായി ഇയാൾ പരാതി നൽകിയിരുന്നു. പുരാവസ്തു നൽകാമെന്ന് പറഞ്ഞാണ് അപണം തട്ടിയെന്ന് ഇയാൾ ആരോപിക്കുന്നു.

മോൻസന്റെ തട്ടിപ്പിന് ഇരയായവരിൽ യുഎഎ രാജാകുടുംബാം​ഗം വരെയുണ്ട്. കൊച്ചി കലൂർ ആസാദ് റോഡിലുള്ള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ് . ബ്രൂണെ സുൽത്താനുമായും യുഇഎ രാജകുടുംബാം​ഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടു.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് മോൻസൻ മാവുങ്കലിന്റെ പേര് മലയാളികൾ കേട്ട് തുടങ്ങിയത്. തിരവനന്തപുരത്തെ അതീവ സുരക്ഷാ ജയിലാണ് . കൂട്ടിനുള്ളവരെ പേരുകളും വിചിത്രമാണ്. ടിപി വധക്കേസ് പ്രതി കൊടി സുനി , പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽകോട്ടയം പോലീസ് സ്റ്റേഷനിു മുന്നിൽ കൊലപാതകം നടത്തിയ ജോമോൻ ഐഎസ് കേസിലെ സൂബഹാനി ഹാജാ മൊയ്തീൻ, വാ​ഗമൺ സിമി ക്യാമ്പ് കേസിൽ ശിക്ഷിക്കപ്പെട്ട നാലുപേർ യുഎപി ഐ ചുമത്തപ്പെട്ട 29 പേർ ഇതിനു പുറമേ മോൻസൻ മാവുങ്കലും