തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരമ്മ ചെയ്തത് കണ്ടോ? വീഡിയോ

0
145

ബുദ്ധിക്ക് മുന്നിൽ ശക്തിക്കു ചില സമയങ്ങളിൽ ശക്തിയുള്ളവർ അടിപതറേണ്ടി വരും. ഏത് അമ്മ ആയാലും തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ ഏത് അവസരം കിട്ടിയാലും അതു വിനിയോഗിക്കുക തന്നെ ചെയ്യും അത് ഏതു സാഹചര്യം ആയാലും കുഞ്ഞിന്റെ ജീവിതം തന്നെയാണ് അമ്മമാർക്ക് മുഖ്യം അത്തരത്തിൽ പുലിയിൽ നിന്ന് കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

മരത്തിൽ തൂങ്ങി കിടന്നിരുന്ന കുരങ്ങനെ വളരെ സാഹസികമായാണ്‌ പുലി പിടികൂടുന്നത്. രക്ഷപ്പെടാനായി കുട്ടിക്കുരങ്ങൻ ശ്രമിക്കുന്നുണ്ടെങ്കിലും പുലിയുടെ പിടിവീഴുകയായിരുന്നു. ഈ കാഴ്ച കുരങ്ങന്റെ അമ്മ കാണുകയാണ് ഉണ്ടായത്. ഉടൻതന്നെ അമ്മകുരങ്ങ് മരത്തിന്റെ മുകളിൽ കയറി നിന്ന് മരത്തിന്റെ ചില്ല ആട്ടുന്നത് കാണാം പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യമായതുകൊണ്ട് വായിൽ പിടിച്ച് വെച്ചിരുന്ന കുട്ടികുരങ്ങൻ താഴെ വീഴുകയാണ് ഉണ്ടായത്.

ആ നിമിഷം തന്നെ അമ്മ കുരങ്ങു ചെന്ന് കുട്ടിക്കുരങ്ങനെ രക്ഷിച്ചു കൊണ്ട് ഓടി പോകുന്നത് കാണാം. ഇവിടെ ശക്തിയല്ല ബുദ്ധി തന്നെയാണ് ആ കുട്ടിക്കുരങ്ങിന്റെ ജീവൻ രക്ഷിച്ചത്. അമ്മയുടെ അവസരോചിതമായ ഇടപ്പെടൽ തന്നെയാണ് ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. മനുഷ്യരായാലും മൃഗങ്ങൾ ആയാലും കുഞ്ഞിന്റെ ജീവൻ എല്ലാ മാതാപിതാക്കൾക്കും വിലപ്പെട്ടതാണ് അതുകൊണ്ടുതന്നെ ഏതു റിസ്ക് എടുത്തും അവർ ജീവൻ കുഞ്ഞിന്റെ സംരക്ഷിക്കാൻ നോക്കും