250 നായകുഞ്ഞുങ്ങളെ എറിഞ്ഞു കൊന്ന് പ്രതികാരം വീട്ടി കുരങ്ങന്മാർ !

0
171

മനുഷ്യനെ പോലെത്തന്നെ മൃഗങ്ങളും പ്രതികാരം ചെയ്യും എന്ന് തെളിയിച്ചിരിക്കുകയാണ് ഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നടന്ന ഞെട്ടിക്കുന്ന ഒരു  സംഭവം.ഇവിടെ കഴിഞ്ഞ ദിവസം ഏതാനും നായ്ക്കൾ ചേർന്ന്  കുരങ്ങൻ കുഞ്ഞിനെ കൊന്നിരുന്നു .ഇതിന് പിന്നാലെ അവിടെ കുരങ്ങന്മാരും നായകളും തമ്മിൽ ഒരു യുദ്ധംതന്നെ നടക്കുകയാണ് .

ഈ  പ്രദേശത്തെ കുരങ്ങന്മാർ ഇപ്പോൾ  നായ്ക്കുട്ടികളെ തിരഞ്ഞു പിടിച്ച്കൊ ല്ലുന്ന ക്രൂരതയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 250 ഓളം നായക്കുഞ്ഞുങ്ങളെയാണ്  കുരങ്ങന്മാർ  ഉയരത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നതായി പറയപ്പെടുന്നത് .

മുംബൈയിൽ നിന്ന് 300 മൈൽ കിഴക്കായി മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജൽഗാവിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ഈ പ്രദേശത്തെ ഒരു കൂട്ടം കുരങ്ങന്മാർ ഒരു നായ്ക്കുട്ടിയെ കാണുമ്പോൾ, ആ നായ്ക്കുട്ടിയെ പിടിച്ച് വളരെ  ഉയരമുള്ള സ്ഥലത്തേക്കോ കെട്ടിടത്തിന്റെ മുകളിലേക്കോ  കൊണ്ടുപോയതിന് ശേഷം  താഴേക്ക് എറിഞ്ഞ് കൊള്ളുകയാണ് . കഴിഞ്ഞ ഒരു മാസത്തിനിടെ കുരങ്ങുകൾ ഇത്തരത്തിൽ  250 കുഞ്ഞുങ്ങളെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്.

മജൽഗാവിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ, ലവൂൽ എന്ന ഗ്രാമത്തിൽ ഇപ്പോൾ ഒറ്റ നായ്കുട്ടികൾ പോലും അവശേഷിക്കുന്നില്ല എന്നാണ് പ്രേദേശവാസികൾ പറയുന്നത് .അതുകൊണ്ട് തന്നെ പ്രദേശത്തെ കുരങ്ങുകളെ പിടിക്കാൻ ഈ ഗ്രാമവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. എന്നാൽ സ്ഥലം സന്ദർശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഒരു കുരങ്ങിനെപ്പോലും പിടികൂടാനായില്ല.

കുരങ്ങുകൾ പ്രതികാരം ചെയ്യുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു. ഒരു മാസം മുമ്പ് ഏതാനും നായ്ക്കൾ ഒരു കുട്ടിക്കുരങ്ങിനെ കൊന്നതോടെയാണ് കൊലപാതകങ്ങൾ ആരംഭിച്ചതെന്നും, ഇതിനുശേഷം, കുരങ്ങുകൾ പ്രദേശത്തെ നായ്ക്കുട്ടികളെ മരത്തിൽ നിന്നോ കെട്ടിടത്തിന്റെ മുകളിൽ നിന്നോ എറിഞ്ഞ് കൊല്ലാൻ തുടങ്ങി എന്നും ഗ്രാമവാസികൾ പറയുന്നു .നായ്ക്കളെ രക്ഷിക്കാൻ ശ്രമിചാ പ്രദേശവാസികൾ;എയും കുരങ്ങുകൾ ആക്രമിച്ചതായി പറയുന്നു .ഇപ്പോൾ സ്കൂളിലേക്കുള്ള വഴിയിൽ ചെറിയ കുട്ടികളെയും ആക്രമിക്കാൻ കുരങ്ങുകൾ  ലക്ഷ്യമിടുന്നു,എന്നും ഇവർ പറയുന്നു