മോഹൻലാലിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഫിയോക്ക്

0
104

മോഹൻലാലിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഫിയോക്ക്. ലാലേട്ടൻ ചിത്രങ്ങൾ ഒടിടിയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയാണ് തീയറ്റർ ഉടമകളുടെ സംഘടനകൾ രം​ഗത്തെത്തിയിരിക്കുന്നത്. നിലവിൽ മൂന്ന് സിനിമകൾ ഒടിടിയിൽ റീലിസ് ചെയ്ത് കഴിഞ്ഞു. ദൃശ്യം 2, ട്വെൽത്ത്മാൻ, ബ്രോഡാഡി എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റെ ഒടിടിയിൽ റീലീസ് ചെയ്ത ചിത്രങ്ങൾ. ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ ഒടിയിൽ പ്രദർശിപ്പിക്കും എന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഫിയോക്ക് പരസ്യമായി പ്രതികരിച്ചത്.

ബറോസ് മോൺസ്റ്റർ എലോൺ എന്നീ ചിത്രങ്ങളാണ് ഇനി മോഹൻലാലിന്റെ പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ . ഇതിൽ ബറോസ് തീയറ്ററ്‍ റീലിസ് ആണെന്ന് ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സിനിമ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത ശേഷം സിനിമ ഒടിടിക്ക് കൊടുക്കുന്നത് ശരിയല്ല എന്നാണ് ഫിയോക്ക് ഭാരവാഹികൾ പറയുന്നത്. ഉയർന്നു വരുന്ന താരങ്ങൾ തങ്ങളുടെ ചിത്രങ്ങൾ ഒടിടിക്ക് നൽകുംപോലെ ഇതിനെ കാണാൻ കഴിയില്ല. ഇനി മോഹൻലാലിന് ഒടിടി മതിയെങ്കിൽ അങ്ങനെതന്നെ പൊയിക്കോട്ടെയെന്നും തീയറ്റർ ഉടമകൾ പറയുന്നു.