മോഹൻലാലിനെക്കുറിച്ച് ബി .ഉണ്ണികൃഷ്ണന്റെ വാക്കുകൾ വൈറലാകുന്നു. സംവിധായകനും നടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരയുകയാണ് ഈ വാക്കുകളിൽ. തെലുങ്ക് സിനിമ ജനതാ ഗാരേജില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിനിടെ അതിന്റെ സംവിധാകനുണ്ടായ അനുഭവമാണ് ബി. ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചത്.
മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് പരാതി പറഞ്ഞ തെലുങ്ക് സംവിധായകൻ കൊരട്ടാലശിവയോട് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് എല്ലാവരേയും ഞെട്ടിച്ചത്. ഞാന്‍ ആക്ഷന്‍ പറഞ്ഞ് കുറച്ചുകഴിയുമ്പോഴാണ് സാര്‍ ഡയലോഗ് പറയുന്നത് പെട്ടെന്ന് പറഞ്ഞാല്‍ നന്നായിരുന്നു, എന്ന്ശിവ മോഹൻലാലിനോട് പറഞ്ഞു. ശരി എന്ന് മോഹന്‍ലാല്‍ സമ്മതിക്കുകയും ചെയ്തു.
ഷോട്ട് എടുത്തതിന് ശേഷം മോഹന്‍ലാല്‍ ശിവയെ അടുത്തേക്ക് വിളിച്ചു, എന്നിട്ട് പറഞ്ഞു. ആക്ഷന്‍ പറയുമ്പോള്‍ ഡയലോഗിന് മുമ്പ് ഞാന്‍ എടുക്കുന്ന സമയവും, ഡയലോഗ് പറഞ്ഞതിന് ശേഷം ഉടനെ കട്ട് പറയാതെ എനിക്ക് രണ്ട് സെക്കന്റ് കൂടി തരികയാണെങ്കില്‍ അവിടെയുമാണ് എനിക്ക് അഭിനയിക്കാന്‍ പറ്റുക. ഇത് കേട്ട് ശിവ യുടെ പ്രതികരണവും എല്ലാവരേയും ഞെട്ടിച്ചു.
ശിവയ്ക്ക് ഭയങ്കര ഷോക്ക് ആയിരുന്നു ആ സംഭവം. ജീവിതത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ ലേണിംഗ് അനുഭവമായിരുന്നു അതെന്നാണ് അദ്ദേഹം പിന്നീട് അതിനെകുറിച്ച് പറഞ്ഞത്,” ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞുമോഹന്‍ലാലിന്റെ വാക്കുകള്‍ പുതിയൊരു പാഠമാണ് തനിക്ക് തന്നതെന്ന് ശിവ പറഞ്ഞതായും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മോഹല്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് റിലീസിനൊരുങ്ങുകയാണ്. വില്ലന്‍ എന്ന സിനിമക്ക് ശേഷം മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ആറാട്ട് ഒരു മാസ് എന്റര്‍ടെയ്‌നറായാണ് എത്തുന്നത്.