ആലുവ സിഐ സുധീർ ‘വേശ്യ’ എന്ന് വിളിച്ചു,കാശ് വാങ്ങി പരാതി ഒതുക്കി ;സി യ്ക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതി

0
355

മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കുന്ന ആലുവ സി ഐ സുധീരനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു യുവതികൂടി രംഗത്ത് .ഇയാൾ തന്നോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്നും .തന്നെ വേശ്യ എന്ന് സി ഐ അഭിസംബോധന ചെയ്തു എന്നും യുവതി വ്യക്തമാക്കി .രണ്ട്  മാസം മുൻപ് ഗാർഹിക പീഡനത്തിന് പരാതിയതുമായി എത്തിയപ്പോളാണ് സി ഐ യുവതിയോട് മോശമായി പെരുമാറിയത്  .കൂടാതെ ക്യാഷ് വാങ്ങി പരാതി ഒതുക്കിയെന്നും യുവതി ആരോപിച്ചു .

സി ഐ സുധീർ  നേരത്തേയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയിട്ടുണ്ടെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉത്ര വധക്കേസിൽ അടക്കം രണ്ടിലേറെ കേസുകളിൽ ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് . ഉത്ര വധക്കേസിന്റെ പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ എസ്.ഐ, എ.എസ്.ഐ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ വിലക്കെടുക്കാതെ അലംഭാവം കാണിച്ചെന്ന പരാതിയും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു .

 

കൂടാതെ ഗാർഹിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ സിഐക്കെതിരെ ഗുരുതര ആരോപണമാണുള്ളത് .പരാതിക്കാരിയായ മൊഫിയയെ കുറ്റക്കാരിയെ പോലെ ചോദ്യം ചെയ്‌തെന്നും .കൂടാതെ സി ഐ യുടെ മുന്നിൽവെച്ച് സുഹൈൽ  മൊഫിയോടെ ക്രൂരമായാണ് പെരുമാറിയത് എന്നിട്ടും സി ഐ മൗനം പാലിച്ചെന്നും  മൊഫിയയുടെ ബന്ധു ആരോപിച്ചിരുന്നു .