മുത്തലാഖ് നിരോധന നിയമത്തിനെതിരെ സംസാരിച്ച ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ചിന്തയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുത്തലാഖ് എന്ന സ്വേച്ഛാധിപത്യത്തിൽ നിന്ന് മുസ്‌ലിം സഹോദരിമാരെ നാം മോചിപ്പിച്ചു. മുസ്‌ലിം സഹോദരിമാർ ബി.ജെ.പിയെ പരസ്യമായി പിന്തുണയ്ക്കാൻ തുടങ്ങിയപ്പോൾ, ഇവിടുത്തെ മറ്റ് പാർട്ടിക്കാർ അസ്വസ്ഥരായി. മുസ്‌ലിം പെൺമക്കളെ പുരോഗതിയിൽ നിന്ന് തടയാൻ അവർ ശ്രമിക്കുന്നു. ഞങ്ങളുടെ സർക്കാർ മുസ്‌ലിം സ്ത്രീകൾക്കൊപ്പമാണ്,’ മോദി കൂട്ടിച്ചേർത്തു.