പ്രോംപ്റ്റർ പണിമുടക്കി : വിയർത്ത് കുളിച്ച് മോദി !

0
145

വേൾഡ് എക്കണോമിക് ഫോറത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ടു. ടെലിപ്രോംറ്റർ (Teleprompter) സംവിധാനം തടസപ്പട്ടതോടെയാണ് മോദിയുടെ പ്രസംഗവും ഇടക്കുവെച്ച് നിന്നുപോയത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ടെലിപ്രോംറ്റർ തടസപ്പെട്ടതോടെ മോദി സംസാരിക്കാൻ ബുദ്ധിമുട്ടുന്നതായണ് വീഡിയോയിലുള്ളത്. ചർച്ചയുടെ മോഡറേറ്റർ ആയിരുന്നയാൾ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേൾക്കാമെന്നും സസംസാരം തുടർന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാൻ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും വീഡിയോയിൽ കാണാം.
നിരവധി ട്രോളുകളാണ് ഇത് സംബന്ധിച്ച് വരുന്നത്.

മാധ്യമപ്രവർത്തകൻ അരുൺകുമാറിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
.ടെലി പ്രോംപ്റ്റർ പണിമുടക്കിയാൽ കാറ്റിൽ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവർക്ക് . ന്യൂസ് ഫ്ലോറുകളിൽ ഇടയ്ക്കിടെ നോക്കാതെ പോയി ചിലർ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോൾ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററിടിച്ചു പോയപ്പോൾ പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി.ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി.

അഹമ്മദ് നഗർ കോട്ടയിലെ ജയിലിനുള്ളിൽ ഇരുന്ന് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ ‘Tryst With Destiny’ പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!