മാധ്യമങ്ങൾ പലപ്പോഴും വ്യവസായത്തിന്റെ പാതയിൽ തന്നെയാണ്. ഇടുന്ന വാർത്തകൾക്ക് എത്ര റീച്ച് ഉണ്ടാകും എന്നുള്ളതാണ് ഇന്നത്തെ ചോദ്യം അത് തന്നെയാണ് ഇന്നത്തെ മാധ്യമ ധർമ്മം. പലപ്പോഴും കുറ്റം പറയാൻ കഴിയില്ല. അത് അത്തരത്തിൽ ഒരു പാതയിൽ തന്നെയാണ് .പക്ഷേ നിക്ഷപക്ഷമായി തങ്ങളുടെ റീച്ച് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരും ഉണ്ട് . അവരെ പലപ്പോഴും നമ്മൾ അംഗീകരിച്ചിട്ടുമുണ്ട്. പക്ഷേ ചില മാധ്യമങ്ങൾ ഇപ്പോഴും തങ്ങലുടെ അജണ്ടകൾ അത് എന്തും ആകട്ടെ രാഷ്ട്രീയമാകാം മതപരമാകാം, എന്തും ആകാം അത് മറ്റുള്ളവരുടെ മേൽ കെട്ടി ഏൽപ്പിക്കാൻ ശ്രമിക്കാറുണ്ട്.
ഇതിനെ നിയന്ത്രിക്കേണ്ടത് സർക്കാരാണെന്ന് നമുക്ക് അറിയാം. അല്ലെങ്കിൽ ജുഡീഷ്യറി .പക്ഷേ ഇത്തരത്തിൽ ഒരു പ്രവണതയ്ക്ക് സർക്കാർ കൂട്ടു നിന്നാലോ. അത് ജനാധിപത്യത്തിന്റെ മൂല്യച്യുതി എടുത്തു കാണിക്കുന്നതാണ്. ഒരു ജനാധിപത്യ സർക്കാരും ഇതിനെ സപ്പോർട്ട് ചെയ്യുന്നത് വെച്ച് പൊറുപ്പിക്കാൻ കഴിയില്ല. സംഭവം കഴിഞ്ഞ ദിവസം നടന്ന ഒരു ഷോ യെക്കുറിച്ചാണ്.
മുസ്‌ലിം വിരുദ്ധത പടര്‍ത്തി ന്യൂസ് 18 ഇന്ത്യ മാധ്യമപ്രവര്‍ത്തകന്റെ ചാനല്‍ ഷോ. ന്യൂസ് 18 ഇന്ത്യയിലെ അമന്‍ ചോപ്രയാണ് വ്യാജവീഡിയോ
അടിസ്ഥാനമാക്കി കടുത്ത ഇസ്‌ലാമോഫോബിക് വാദങ്ങള്‍ നിരത്തി ചര്‍ച്ച സംഘടിപ്പിച്ചത്.
മുസ്‌ലിങ്ങള്‍ നടത്തുന്ന ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് മുന്‍പ് തുപ്പുന്നുവെന്നും ഇത് തുപ്പല്‍ ജിഹാദാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചര്‍ച്ചയുടെ ഉള്ളടക്കം. 2021 നവംബര്‍ 15ന് ഗാസിയാബാദിലെ ലോനിയില്‍ നിന്നുള്ള ഒരു മുസ്‌ലിം ഭക്ഷണശാല തൊഴിലാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു അമന്‍ ചോപ്രയുടെ ചര്‍ച്ച.
ഇസ്ലാമോബോബിയ ഇന്ന് ഒരു ആയൂധമാണ്. എവിടേയും ഏത് രാജ്യത്തും ഏത് തരത്തിലുള്ള ജനങ്ങൾക്കിടയിലും ഇത് വിറ്റഴിക്കാം. പക്ഷേ ഒരു ജനാധിപത്യ സർക്കാർ പരസ്യമായി ഇത്തരം കാര്യത്തെ സപ്പോർട്ട് ചെയ്യുന്നത് ചിന്തിക്കാൻ കഴില്ല. ഇന്ത്യൻ പ്രധാനമന്ത്രി യുടെ ജനങ്ങൾക്ക് മേൽ തുറന്നു പിടിച്ച കണ്ണാടിയാണ് അല്ലെങ്കിൽ അദ്ദേഹം ജനമധ്യത്തിലേക്ക് ഇറങ്ങി വരുന്നു എന്നുള്ളതിന്റെ നേർകാഴ്ചയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്. അതിൽ തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടകൾ പ്രകടമാക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ നടന്നു വരുന്നത്.
പക്ഷേ ഇത് ഇന്ത്യൻ ജനതയോട് കാട്ടുന്ന നീതികേടാണ്. ഇവിടെ വർഗീയ സംഘർഷങ്ങൾക്ക് പോലും ഇത് വഴി വെയ്ക്കും. സ്വന്തം നാട്ടിൽ തങ്ങൾക്ക് അസ്ത്വിത്വം ഇല്ലാതായെന്ന് ചിന്തിക്കുന്ന നിലയിലേക്ക് ഇപ്പോൾ തന്നെ ന്യൂനപക്ഷം മാറിയിട്ടുണ്ട്. പൗരത്വ ഭേദഗതി ബിൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. തിരുത്തലുകൾ ആണ് ഇവിടെ വേണ്ടത്. ഹിന്ദുവിന്റെ രാജ്യം കെട്ടിപ്പെടുക്കുകയല്ല , ഇന്ത്യ എന്ന മഹാ രാജ്യത്തെ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അത് മറക്കരുത്. മറന്നാൽ ഓർമ്മിക്കാൻ പൊതുജനം ഉണ്ടെന്നും അങ്ങ് ചിന്തിക്കണം.