ഉപമുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞു: പിന്നെ സംഭവിച്ചത് വീഡിയോ

0
162

പഞ്ചാബ് ഉപമുഖ്യമന്ത്രി ഒ.പി. സോണിയുടെ കാര്‍ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. ഉപമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധിച്ച് മോദി സിന്ദാബാദ് എന്ന് വിളിപ്പിക്കുകയും ചെയ്തു.

ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ ബി.ജെ.പിക്കാരാണ് ഉപമുഖ്യമന്ത്രിയെ തടഞ്ഞത്. കാറില്‍ നിന്ന് പുറത്തിറങ്ങി മോദി സിന്ദാബാദ് എന്ന് വിളിക്കുന്നതു വരെ അദ്ദേഹത്തിന്റെ വാഹനം കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല.

പഞ്ചാബിലെ മാധ്യമപ്രവര്‍ത്തകനായ ഗഗന്‍ദീപ് സിംഗ് പോസ്റ്റ് ചെയ്ത വീഡിയോയില്‍, കനത്ത മഴയ്ക്കിടയിലും ഉപമുഖ്യമന്ത്രിയുടെ കാറിന് ചുറ്റും ബി.ജെ.പിക്കാര്‍ തടിച്ചുകൂടി നില്‍ക്കുന്നതും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന ഇവരെ പൊലീസുകാര്‍ തടയാന്‍ ശ്രമിക്കുന്നതും കാണാം. ഒടുവിലായി കാറില്‍ നിന്നും പുറത്തേക്കിറങ്ങി മോദി സിന്ദാബാദ് എന്ന് ഉപമുഖ്യമന്ത്രി വിളിക്കുന്നതും കാണാം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കര്‍ഷകര്‍ പഞ്ചാബില്‍ തടഞ്ഞതിന് മറുപടിയായിട്ടാണ് ഉപമുഖ്യമന്ത്രിയെ ബി.ജെ.പി സംഘം വഴിയില്‍ തടഞ്ഞത്.